അവൾ സന്തോഷിക്കട്ടേന്ന് !! ടോവിനോയുടെ ജിമ്മിൽ ഊഞ്ഞാൽ കെട്ടി ഇസ്സകുട്ടി, വീഡിയോ പങ്കുവച്ച്‌ ടൊവിനോ

തന്റെ ലോക്ക് ടൗൺ മകൾക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കുകയാണ് ടോവിനോ, ഇരിഞ്ഞാലക്കുടയിലെ വീട്ടിൽ ആണ് താരമിപ്പോൾ. തിരക്കുകൾക്കിടയിൽ കിട്ടിയ ഈ ഫ്രീ ടൈം മകൾക്കൊപ്പം കളിച്ചും ചിരിച്ചും ചിലവഴിക്കുകയാണ് താരമിപ്പോൾ, മകളുടെ എല്ലാ വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി പങ്കു വെക്കാറുണ്ട്, വീട്ടിലെ തന്റെ ജിം ഏരിയ പ്ലേ സ്റ്റേഷനായി മാറ്റുകയും ഊഞ്ഞാലു കെട്ടുകയും ചെയ്ത ഇസയുടെ ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് താരമിപ്പോള്‍.

“ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്. ലോക്ക്‌ഡൗണ്‍ അവളുടെ വിനോദങ്ങളിലേക്കുള്ള വാതില്‍ അടച്ചപ്പോള്‍, അവളെന്റെ ജിമ്മിലേക്ക് അതു തുറന്നു. എന്റെ കേബിള്‍ ക്രോസ് ഓവര്‍ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുന്നു,” ടൊവിനോ കുറിക്കുന്നു. കളിച്ചു ക്ഷീണിച്ച്‌ മയങ്ങുന്ന മകള്‍ ഇസയേയും വളര്‍ത്തുനായ പ്ലാബോയേയും ഒന്നിച്ചുള്ള ഒരു ചിത്രവും അടുത്തിടെ ടൊവിനോ പങ്കുവച്ചിരുന്നു.

മനുഷ്യരുമായി വളരെ പെട്ടെന്ന് ഇണങ്ങുകയും കൂട്ടുകൂടുകയും ചെയ്യുന്ന ബീഗിള്‍​ ഇനത്തില്‍ പെട്ട നായക്കുട്ടിയാണ് പാബ്ലോ. മകള്‍ ഇസയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോയും കുറച്ചുനാള്‍ മുന്‍പ് ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. മകളെ ചുമലിലെടുത്ത് വ്യായാമം ചെയ്യുകയാണ് വീഡിയോയില്‍.

Krithika Kannan