ഒരു സമയത്തു  പെട്ടിക്കടവുഡ് എന്നു  വിളിച്ചിരുന്നവർ ! ഇന്നത് മാറ്റിപ്പറയുന്നു; മലയാള ഫിലിം ഇൻഡസ്ട്രിയേ കുറിച്ച് ടോവിനോ 

2024 ൽ ആരംഭിച്ച് നാല് മാസം പിന്നിടുമ്പോൾ വിജയകുതിപ്പിലാണ് മലയാളം ഇൻഡസ്ടറി, ഇപ്പോൾ റിലീസ് ആയ നാല് ചിത്രങ്ങളുടെ വിജയ൦ ഇനിയും റിലീസ് ആകാനുള്ള ചിത്രങ്ങൾക്കൊരു പ്രചോദനമാണ്, ഈ ഒരു വേളയിൽ നടൻ ടോവിനോ തോമസ് മലയാള സിനിമ മേഖലയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ഒരു സമയത്തു പെട്ടിക്കട വുഡ് എന്ന് മലയാള സിനിമയെ  വിളിച്ചവർ ഇന്ന് മാറ്റിപ്പറയുകയാണ് , അന്ന് അത് കേൾക്കുമ്പോൾ സിനിമയിൽ ഉള്ള ഞങ്ങൾക്ക് വിഷമം ആയിരുന്നു

കാരണം നമ്മൾ ഇന്ന് ഷൂട്ട് ചെയ്യ്തിട്ട് നാളെ ഇറക്കുന്ന ഒന്നല്ലല്ലോ സിനിമ, കൊറോണ സമയത്തു വളരെ പരിമിതമായിസിനിമകൾ ചെയ്യ്തത് മലയാള സിനിമ ആയിരുന്നു,അന്നൊക്കെ ഓ ടി ടി യിൽ സിനിമകളുടെ ഒരു തള്ള് ഉണ്ടായിരുന്നു. വളരെയധികം സിനിമകൾ സ്ട്രഗ്ഗിൾ ചെയ്യ്തായിരുന്നു അന്ന് എടുത്തിരുന്നത്.ആ സിനിമകളാണ് കഴിഞ്ഞ വര്ഷം എടുത്തിരുന്നത് ടോവിനോ പറയുന്നു

അന്ന് മലയാള സിനിമ വലിയ പ്രതിസന്ധിയിൽ ആണെന്നും അത് അവസാനിച്ചു എന്നും പറഞ്ഞവർ ഉണ്ട്, അന്നവർ പറഞ്ഞത് പെട്ടിക്കട വുഡ്‌സ് എന്നായിരുന്നു, ആ സമയത്താണ് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച മഞ്ഞുമ്മൽ ഷൂട്ട് ചെയ്തത് ,      അന്ന് മലയാള സിനിമ മേഖലയെ അങ്ങനെ പറഞ്ഞവർ ഇന്ന് മാറ്റിപ്പറയുകയാണ് അതിൽ സന്തോഷമുണ്ട്  ടോവിനോ പറയുന്നു,