സര്‍ജാനോ ഖാലിദും പ്രിയ പ്രകാശ് വാര്യരും പ്രധാന കഥാപാത്രങ്ങളാവുന്ന പുതിയ ചിത്രമാണ് 4 ഇയേഴ്സ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം
തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒരിടവേളക്ക് ശേഷം നടി പ്രിയാ വാര്യര്‍ കേന്ദ്ര കഥാപാത്രമായി തിരിച്ചെത്തുന്ന സിനിമ കൂടിയാണ് 4 ഇയേര്‍സ്. ഇപ്പോഴിതാ ചിത്രത്തിലെ ഡിലീറ്റഡ് രംഗങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.
ജയസൂര്യയും രഞ്ജിത്തും ചേര്‍ന്ന് സ്ഥാപിച്ച പ്രൊഡക്ഷന്‍ ഹൗസായ ഡ്രീംസ് എന്‍ ബിയോണ്ട് ആണ് 4 ഇയേഴ്സ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വിദ്യാര്‍ത്ഥികളായ വിശാലിന്റെയും ഗായത്രിയുടെയും കോളേജ് പ്രണയമാണ് ട്രെയിലറില്‍ ചിത്രീകരിക്കപ്പെടുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സാലു കെ തോമസാണ്, എഡിറ്റര്‍ സംഗീത് പ്രതാപ്,സൗണ്ട് ഡിസൈനര്‍ തപസ് നായക്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശങ്കര്‍ ശര്‍മയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയില്‍ എട്ട് ഗാനങ്ങളാണുള്ളത്. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സംവിധായകനായ രഞ്ജിത്ത് ശങ്കര്‍, വിവേക് മുഴക്കുന്ന്, സാന്ദ്രാ മാധവ്, സന്ധൂപ് നാരായണന്, അനു എലിസബത്ത്, ആരതി മോഹന്‍ എന്നിവരാണ്.