ഇന്ന് ഞാൻ വസ്ത്രം എടുക്കാൻ വേണ്ടി പോയപ്പോൾ ആണ് ശരീരത്തിലെ ആ മാറ്റം ശ്രദ്ധിച്ചത്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ ഇഷ്ടപെട്ട താരമാണ് സൂരജ്, ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളിയിൽ കൂടിയാണ് സൂരജ് പ്രേക്ഷകർക്ക് വളരെ പരിചിതമായത്. പൈങ്കിളിയെന്ന പരമ്ബരയില്‍ ദേവയെ അവതരിപ്പിച്ച്‌ ആസ്വാദക ഹൃദയത്തില്‍ ഇടം നേടിയിരിക്കുകയാണ് താരം. വളരെ മികച്ച…

മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ ഇഷ്ടപെട്ട താരമാണ് സൂരജ്, ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളിയിൽ കൂടിയാണ് സൂരജ് പ്രേക്ഷകർക്ക് വളരെ പരിചിതമായത്. പൈങ്കിളിയെന്ന പരമ്ബരയില്‍ ദേവയെ അവതരിപ്പിച്ച്‌ ആസ്വാദക ഹൃദയത്തില്‍ ഇടം നേടിയിരിക്കുകയാണ് താരം. വളരെ മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സൂരജ്, തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരോട് പങ്കുവെച്ച് സൂരജ് എത്താറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

ഇപ്പോൾ സൂരജ് പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, XL ൽ നിന്ന് Large ലേക്ക് തന്റെ വസ്ത്രം മാറിയതിനെകുറിച്ചാണ് സൂരജ് പറയുന്നത്, XL ൽ നിന്ന് Large ലേക്കുള്ള ദൂരം ഒരു മാസം. ഇന്ന് ആര് മുന്നിലിരുന്ന് ഭക്ഷണം കഴിച്ചാലും ആ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന fat,cholesterol,carbohydrate,protein etc.. എന്റെ ചിന്തയിൽ വരുന്നത് മനുഷ്യന്റെ ഒരു കാര്യം.. നിങ്ങളെ കാണിക്കാൻ എങ്കിലും ഡെയിലി ഞാൻ exercise ചെയ്യാറുണ്ട് വീഡിയോസും ഫോട്ടോസും പോസ്റ്റ് ചെയ്യാൻ വേണ്ടി ജിമ്മിൽ പോകാറുണ്ട് ജിമ്മി നിന്റെ കാറ്റടിച്ച് ആണ് എന്ന് തോന്നുന്നു ഇന്ന് ഡ്രസ്സ് എടുക്കാൻ പോയപ്പോൾ എക്സൽ നിന്നു ലാർജ് ലേക്ക് ഒരു മാറ്റം.. എനിക്ക് ലോട്ടറി അടിച്ച സന്തോഷം ആണ്..

ഇതുവരെ തമാശരൂപത്തിൽ ഞാൻ എന്റെ കാര്യം പറഞ്ഞു.. ഞാനൊരു കാര്യം പറയാം… അമിതമായ ഭക്ഷണവും ക്രമം തെറ്റിയുള്ള ഭക്ഷണവും അനാവശ്യമായ ഭക്ഷണവും നമ്മുടെ ജീവനും ജീവിതവും സ്വപ്നങ്ങളും confidence എല്ലാം തകർക്കും.. എന്റെ മാറ്റങ്ങൾ നിങ്ങളുടെ മുന്നിലേക്ക് തുറന്നുകാട്ടുന്നു അതിന്റെ കാരണം ഞാൻ കൊള്ളാം എന്ന് അല്ല… നിങ്ങൾ നിങ്ങളോട് പറയണം ഞാൻ കൊള്ളാം എന്ന് അങ്ങനെ ഒരു ദിവസം വരട്ടെ beauty conscious ആവാറുണ്ട് നമ്മൾ പലരും പക്ഷേ ഇനിയങ്ങോട്ട് health conscious ആവു.. ബ്യൂട്ടി നിങ്ങളെ തേടി വരും ആരോഗ്യമുണ്ടെങ്കിൽ മറ്റുള്ളവർക്ക് ശല്യമകാതെ ജീവിക്കാം എന്ന് നിങ്ങളുടെ സ്വന്തം sooraj sun