എംടിയുടെ മനോഹരമായ തിരക്കഥയിൽ ആദ്യമായി ബിജുമേനോനും-പ്രിയദർശനും ഒന്നിക്കുന്നു

മലയാള സിനിമ ലോകത്ത് സ്വഭാവ നടനായി വളരെ മികച്ച അഭിനയം കാഴ്ചവെച്ച താരമാണ് ബിജു മേനോൻ.അതെ പോലെ തന്നെ സിനിമാ ലോകത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ. ഇപ്പോളിതാ…

Biju-Menon-and-Priyadarshan

മലയാള സിനിമ ലോകത്ത് സ്വഭാവ നടനായി വളരെ മികച്ച അഭിനയം കാഴ്ചവെച്ച താരമാണ് ബിജു മേനോൻ.അതെ പോലെ തന്നെ സിനിമാ ലോകത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ. ഇപ്പോളിതാ എം.ടി തിരക്കഥയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്  പ്രിയദര്‍ശനാണ്.അതെ പോലെ ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത് ബിജു മേനോനാണ്.ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പട്ടാമ്പിയിൽ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്.

Biju Menon and Priyadarshan 2
Biju Menon and Priyadarshan 2

അതെ പോലെ വളരെ പ്രധാനമായും എം.ടിയുടെ തിരക്കഥയിൽ തയ്യാറെടുക്കുന്ന പത്ത് ചിത്രങ്ങളുടെ ഒരു സീരിസ് കൂടിയാണിത്.ചിത്രം നിർമ്മിക്കുന്നത് ന്യൂസ് വാല്യു പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ്.വളരെ പ്രധാനമായും നെറ്ഫ്ലിക്സ് റിലീസ് പ്രതീക്ഷിച്ചു കൊണ്ട് ഇറക്കുന്ന സീരിയസ് കൂടിയാണ് ഇത് .ഈ സീരിയസിലെ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്.ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് മലയാളത്തിന്റെ പ്രിയ  നടന്‍ സിദ്ധിഖ് ആണ്.എഴുപത് വയസ്സ് പിന്നിട്ട ഒരു വ്യക്തിയുടെ ജീവിത കഥ പറയുന്ന ‘ആര്‍ക്കറിയാം’ എന്ന ചിത്രത്തിൽ ആ എഴുപത് വയസ്സുക്കാരനായി എത്തിയത് ബിജു മേനോനാണ്.

Biju Menon and Priyadarshan 3
Biju Menon and Priyadarshan 3

അതെ പോലെ തന്നെ താരത്തിന്റേതായി ഏറ്റവും അടുത്ത സമയത്ത് റീലിസ് ചെയ്ത ചിത്രം കൂടിയാണ് ഇത്.മോളിവുഡിന്റെ പ്രിയ അഭിനേത്രി പാർവതി തിരുവോത്തിന്റെ അച്ഛൻ എന്ന കഥാപാത്രമായിയാണ്  ബിജു മേനോൻ അഭിനയിച്ചത്.വളരെ പ്രധാനമായും ബിജുമേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന  ‘ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രം ഉടൻ തന്നെ പുറത്തിറങ്ങമെന്നും നിലവിൽ  പ്രഖ്യാപിച്ചിട്ടുണ്ട്.അതെ പോലെ അണിയറയിൽ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ട്കെട്ടിന്റെ ബോക്സിങ്ങു എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്.അത് കൊണ്ട് തന്നെ ഈ ചിത്രത്തിന് വേണ്ടി മോഹൻലാൽ ബോക്സിങ് പരീശീലനം നടത്തുന്നത് സാമൂഹിക മാധ്യമത്തിൽ കൂടുതൽ ശ്രദ്ധ നേടിയിരുന്നു.