മികച്ച ഗായികയും സംഗീതസംവിധായകയുമാണ് സയനോര. വേറിട്ട ശബ്ദമാണ് സയനോരയെ മറ്റ് ഗായകരില്‍ നിന്ന് വ്യത്യസ്തയാക്കുന്നതും.
ജനപ്രിയ നായകന് ദീലീപിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തിലെ മറന്നിട്ടും എന്തിനോ എന്ന ഗാനം സയനോരക്ക് വലിയ പ്രശസ്തി നേടി കൊടുത്തിരുന്നു. ഇപ്പോഴിതാ, തന്റെ ഭര്‍ത്താവിനെ കണ്ടുമുട്ടിയതിനെ കുറിച്ചും പ്രെപ്പോസ് ചെയ്തതിനെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാമ് സയനോര.
സയനോരയുടെ വാക്കുകള്‍,
തടി കുറയ്ക്കാനായി ജിമ്മില്‍ പോയപ്പോയപ്പോഴാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ഭര്‍ത്താവ് പൈസയുള്ളവന് ആയിരിക്കണം എന്നോ ഭര്‍ത്താവ് ഇങ്ങനെ ആയിരിക്കണമെന്നോ എനിക്ക് പണ്ടേ നിര്‍ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ജിമ്മില്‍ വെച്ച് അവനെ കണ്ടപ്പോള്‍ തന്നെ എനിക്ക് നല്ല ഇഷ്ടമായി. ഒരു മൊഞ്ചന്‍ ചെക്കനുണ്ട് ഇവിടെ, അതുകൊണ്ട് സ്ഥിരമായി ഞാന്‍ ജിമ്മില്‍ പോവുമെന്ന് സുഹൃത്തുക്കളെ വിളിച്ച് പറയുകയും ചെയ്തു.
ആണുങ്ങള് മാത്രമുള്ള ബാച്ചില്‍ ഞാന്‍ മാത്രമായിരുന്നു ഒരു പെണ്‍കുട്ടി. കാരണം ചോദിക്കുമ്പോള്‍ ഞാന്‍ പറയും മോട്ടിവേഷന്‍ കിട്ടുന്നത് ഈ ബാച്ചില്‍ ആണെന്ന്. ഞങ്ങളുടെ സംസാരം ജിമ്മിലെല്ലാം ചര്‍ച്ചാവിഷയമായപ്പോള്‍ അധികം ഇനി സംസാരിക്കേണ്ടെന്നും വീട്ടില്‍ എനിക്ക് കല്ല്യാണമാലോചിക്കുന്നുണ്ടെന്നും ഞാന്‍ ആന്റണിയോട് പറഞ്ഞു.
അങ്ങനെ ആണെങ്കില്‍ സയനോര എന്റെ വീട്ടില്‍ വന്ന് അച്ഛനോടും അമ്മയോടും സംസാരിച്ചോളൂ എന്നിട്ട് കല്ല്യാണം കഴിക്കാം എന്നാണ് അവന് പറഞ്ഞത്. അങ്ങനെയാണ് ഞങ്ങളുടെ കല്ല്യാണം നടക്കുന്നത്. താനൊരു പ്ലേബാക്ക് സിംഗറാണെന്ന് ആന്റണിക്ക് അറിയില്ലായിരുന്നുവെന്നും ടിവിയില്‍ ഒക്കെ എന്തോ പരിപാടി അവതരിപ്പിക്കുന്ന ഒരാളാണെന്ന് മാത്രമാണ് അറിഞ്ഞിരുന്നുള്ളൂ.
കല്യാണം കഴിഞ്ഞിപ്പോള്‍ പത്ത് വര്‍ഷം പോയത് പോലും അറിഞ്ഞിട്ടില്ല.