മലയാള സിനിമയില്‍ ഒരുപാട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് നിമിഷ സജയന്. എന്നും റിയലിസ്റ്റിക്കായി അഭിനയിക്കാനും കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനുമാണ് നിമിഷയ്ക്ക് ഇഷ്ടം. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലടക്കം താരം കാഴ്്ച്ച വെച്ച പ്രകടനത്തിന് കേരളം മാത്രമല്ല ഇന്ത്യയൊട്ടാകെ കൈയ്യടിച്ചതാണ്. ഇപ്പോഴിതാ ആദ്യമായി ഒരു മറാത്തി സിനിമയില്‍ അഭിനയിക്കുകയാണ് നിമിഷ സജയന്.
താരം തന്നെയാണ് ഈ സന്തോഷ വാര്‍ത്ത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ‘ഹവ്വാഹവ്വായ്’ എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന് മറാത്തിയില്‍ എത്തുന്നത്. നിമിഷ സജയന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. മഹേഷ് തിലേകര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ ഒന്നിന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് അറിയുന്നത്.
https://www.instagram.com/p/CZN8rjnP7hV/?utm_source=ig_web_copy_link
മഹേഷ് തിലേകറും വിജയ് ഷിന്‍ഡയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മറാത്തി തര്ക് പ്രൊഡക്ഷന്‍സിന്റേയും 99 പ്രൊഡക്ഷന്സിന്റെയും ബാനറിലാണ് നിര്‍മ്മാണം. മഹേഷ് തിലേകറാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ചിത്രത്തില്‍ ആരെല്ലാമാണ് മറ്റ് അഭിനേതാക്കള്‍ എന്ന കാര്യം വ്യക്തമല്ല. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നതോട്കൂടി നിമിഷയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുകയാണ് സഹപ്രവര്‍ത്തകരും ആരാധകരും. മഞ്ജുവാര്യര്‍. പൂര്‍ണിമ എന്നിവരെല്ലാം താരത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ആശംസകള്‍ അറിയിച്ച് കഴിഞ്ഞു.