ബോളിവുഡില്‍ ഏറെ ആരാധകരുള്ള പ്രണയ ജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ കൊല്ലം ഡിസംബറില്‍ വിവാഹം ഉണ്ടാകും എന്ന് ശക്തമായ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം ഉടനെ ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
ഇപ്പോഴിതാ ആരാധകര ഹൃദയങ്ങളെ ഞെട്ടിച്ച് കൊണ്ട് ആലിയ തന്റെ വിവാഹത്തെ കുറിച്ചും രണ്‍ബീറിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. വാസ്തവത്തില്‍ രണ്‍ബീറിനെ വിവാഹം ചെയ്തിട്ട് നാളുകള്‍ ഏറെയായി എന്നാണ് ആലിയ പറഞ്ഞിരിക്കുന്നത്. അതായത്, മനസ്സ് കൊണ്ട് താന്‍ എന്നേ രണ്‍ബീറിന്റെ വധുവായി എന്നാണ് പ്രിയപ്പെട്ട താരം പറയുന്നത്. ഒരു പ്രമുഖ ചാനല്‍ അഭിമുഖത്തിനിടെ ആലിയ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു… എന്റെ മനസ്സില്‍, ഞാന്‍ രണ്‍ബീറിനെ വിവാഹം കഴിച്ചു,
വാസ്തവത്തില്‍, ഞാന്‍ രണ്‍ബീറിനെ വിവാഹം കഴിച്ചിട്ട് വളരെക്കാലമായത് പോലെയാണ്. എല്ലാത്തിനും ഒരു കാരണമുണ്ട്. ഞങ്ങള്‍ വിവാഹം കഴിക്കുമ്പോള്‍ അതെല്ലാം ഏറ്റവും മനോഹരമായ രീതിയില്‍ തന്നെ നടക്കും എന്നാണ് ആലിയ പറഞ്ഞത്. കൊവിഡ് പ്രതിസന്ധി വന്നത് മൂലമാണ് വിവാഹം വൈകിയത് എന്നും അധികം വൈകാതെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും രണ്‍ബീര്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു, ഇതേ കുറിച്ച് പറഞ്ഞപ്പോഴാണ് ആലിയ ഈ കാര്യം കൂടി കൂട്ടിച്ചേര്‍ത്തത്.
രണ്‍ബീറിനോടുള്ള ആലിയയുടെ സ്നേഹം കണ്ട് ആരാധകര്‍ക്ക് ഇരുവരോടുമുള്ള ആരാധനയും വര്‍ദ്ധിക്കുകയാണ്. അതേസമയം, സഞ്ജയ് ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്ത്യാവാടിയിലൂടെ ഗംഗുഭായിയായ് എത്തുന്ന ആലിയയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.