അതെ..!! എനിക്ക് രണ്ട് ഉമ്മമാരുണ്ട്..!! ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അന്‍ഷിത..!!

മലയാളി കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അന്‍ഷിത. സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുള്ള താരം തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയും പുതിയ വിശേഷങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ സഹോദരന്റെ കുഞ്ഞിന്റെ നൂലുകെട്ടിന്റെ…

മലയാളി കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അന്‍ഷിത. സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുള്ള താരം തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയും പുതിയ വിശേഷങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ സഹോദരന്റെ കുഞ്ഞിന്റെ നൂലുകെട്ടിന്റെ വിശേഷങ്ങള്‍ വീഡിയോയായി പങ്കുവെച്ചതിലൂടെ താരത്തെ വേദനിപ്പിക്കുന്ന രീതിയില്‍ ഒരുപാട് കമന്റുകള്‍ വീഡിയോയ്ക്ക് അടിയിലായി വന്നു എന്നാണ് അന്‍ഷിത തുറന്ന് പറയുന്നത്.

കമന്റുകളായി വന്ന ചോദ്യത്തിന് മറുപടിയുമായാണ് താരം വീണ്ടും എത്തിയത്. ഞാന്‍ ഇന്ന് കുറച്ച് കലിപ്പിലാണ് എന്ന പറഞ്ഞാണ് താരം വീഡിയോ തുടങ്ങിയത്. താരത്തിന്റെ വാക്കുകളിലേക്ക്… എനിക്ക് മതമില്ല, ഞാന്‍ ഒരു മനുഷ്യ സ്ത്രീ മാത്രമാണ്. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പാഴാണ് വാപ്പിയും ഉമ്മിയും ഡിവോഴ്സ് ആയത്. എനിക്കൊരു സഹോദരനുണ്ട്. അതിനു ശേഷം വാപ്പി വേറെ വിവാഹം കഴിച്ചു. ഉമ്മി പിന്നീട് കല്യാണം കഴിച്ചില്ല. ദുബായിലായിരുന്നു ഉമ്മിക്ക് ജോലി.

ഉമ്മി വിദേശത്തായിരുന്നതിനാല്‍, ഉമ്മിയുടെ ഉമ്മയാണ് കുട്ടിക്കാലത്ത് ഞങ്ങളെ നോക്കിയിരുന്നത്. ഉമ്മിയും ഇപ്പോള്‍ നാട്ടിലുണ്ട്. നൂലുകെട്ടിന്റെ വിഡിയോയില്‍ ‘എന്റെ വാപ്പിയുടെ ഭാര്യ’ എന്ന് പറഞ്ഞ് ഞാന്‍ കാണിച്ചത് എന്റെ അച്ഛന്റെ രണ്ടാം ഭാര്യയാണ്. അത് അത്രയേ ഉള്ളൂ. അതോടെ, ‘രണ്ട് ഉമ്മമാരോ…’,

‘അന്‍സിയുടെ ജാതിയേതാണ്…’, ‘എല്ലാ മതക്കാരുമുണ്ടോ വീട്ടില്‍…ഇവരൊക്കെയാരാ…’ എന്നിങ്ങനെ കുറേയേറെ ചോദ്യങ്ങള്‍. അതു കൂടിയതോടെയാണ് ഞാന്‍ മറുപടി പറയാന്‍ തീരുമാനിച്ചത്. എന്തിനും നെഗറ്റീവ് കണ്ടെത്തുന്നതെന്തിനാ…ഞാന്‍ എന്റെ വാപ്പിയുടെ രണ്ടാം ഭാര്യയെ പരിചയപ്പെടുത്തിയതിനെ പൊസിറ്റീവായി കണ്ടവരും ധാരാളമുണ്ട്. അത്തരത്തിലും കമന്റുകള്‍ വന്നിരുന്നു.. എന്നും അന്‍ഷിത പറയുന്നു.