മോഡലിംഗ് രംഗത്തിലൂടെ സിനിമാ മേഖലയിലേക്ക് എത്തിയ നടിയാണ് അദിതി രവി. ആന്ഗ്രി ബേബീസ് എന്ന സിനിമയിലൂടെ താരം അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു എങ്കിലും 2017ല്‍ പുറത്തിറങ്ങിയ അലമാര എന്ന സിനിമയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇതിനോടകം തന്നെ മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും സജീവമായി തുടരുന്ന താരം, മ്യൂസിക് ആല്‍ബങ്ങളിലും ഷോര്‍ട് ഫിലിമുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ്
ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്. അറേഞ്ചഡ് മാര്യേജ് എന്ന സങ്കല്‍പ്പത്തില്‍ നിന്ന് താന്‍ മാറി എന്നാണ് നടി പറയുന്നത്. അതായത്, പ്രണയിച്ച് വിവാഹം കഴിക്കാനാണ് തനിക്ക് താല്പര്യം എന്നാണ് അദിതി പറയുന്നത്. അതും വീട്ടുകാരുടെ സമ്മതത്തോടെ മാത്രം എന്നും താരം പ്രത്യേകം എടുത്ത് പറയുന്നുണ്ട്. മുന്‍പെല്ലാം തനിക്ക് അറേഞ്ച്ഡ് മാര്യേജ് എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരേയും പ്രണയിച്ച് പറ്റിക്കാന്‍ താത്പര്യവും ഇല്ല… എന്നും നടി പറയുന്നു.
അതേസമയം, കൊവിഡ് കാലത്ത് തന്റെ വിവാഹത്തെ കുറിച്ച് മാതാപിതാക്കളള്‍ വളരെ ഗൗരവമായി തന്നെ ചിന്തിച്ചിരുന്നു. പക്ഷേ എന്റെ ഇഷ്ടം എന്താണോ അതിന് സപ്പോര്‍ട്ട് നില്‍ക്കുന്നവരാണ് തന്റെ മതാപിതാക്കള്‍ എന്നും അതിദി പറയുന്നു.
അതേസമയം, ഒരുപാട് കഥപാത്രങ്ങളിലൂടെ മലയാളി സമനസ്സില് ചേക്കേറിയ താരത്തിന് ഇപ്പോള്‍ കൈ നിറയെ സിനിമകളാണ്… 12th മാന്‍, പത്താം വളവ് എന്നീ സിനിമകള്‍ക്ക് പുറമെ അഞ്ചോളം സിനിമകളിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.