അങ്ങനെ ചുമ്മാതെ പോകാന്‍ അല്ല ശ്രീവിദ്യ വന്നത്..!! തന്റെ ഉള്ളിലെ വാശിയെ കുറിച്ച് താരം..!!

മിനിസ്‌ക്രീനിലൂടെയാണ് ശ്രീവിദ്യ മുല്ലച്ചേരിയെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരം, ഇപ്പോള്‍ സിനിമാ രംഗത്തേക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. നിഷ്‌കളങ്കമായ സംസാരവും എല്ലാവരേയും ചിരിപ്പിക്കാനും…

മിനിസ്‌ക്രീനിലൂടെയാണ് ശ്രീവിദ്യ മുല്ലച്ചേരിയെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരം, ഇപ്പോള്‍ സിനിമാ രംഗത്തേക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. നിഷ്‌കളങ്കമായ സംസാരവും എല്ലാവരേയും ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും ഉള്ള മനസ്സും ആണ് താരത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. തന്റെ ആഗ്രഹങ്ങളിലേക്ക് പടിപടിയായി എത്തിക്കൊണ്ടിരിക്കുകയാണ് ശ്രീവിദ്യ.

ഇപ്പോള്‍ സിനിമകളിലൂടെയും താരം ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. എന്നാലും തന്റെ തുടക്ക കാലത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അതായത്.. കരിയറിന്റെ തുടക്കത്തില്‍ തനിക്ക് ഒരുപാട് കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് നടി പറയുന്നത്. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു സിനിമയുടെ ഓഡീഷന് പങ്കെടുത്തിരുന്നു. സ്‌കൂള്‍ കാലത്ത് വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന താരം, തന്റെ ആ അനുഭവ സമ്പത്തിനെ ചേര്‍ത്തു പിടിച്ച് ഓഡീഷന് പങ്കെടുത്തു. സഹനടിയായി ആ സിനിമയ്ക്ക് വേണ്ടി തന്നെ

സെലക്ട് ചെയ്തു എങ്കിലും നിര്‍ഭാഗ്യവശാല്‍ ആ സിനിമ നടന്നില്ല. അതോടെ തനിക്ക് ഒരുപാട് പരിഹാസങ്ങള്‍ നേരിടേണ്ടി വന്നു എന്നാണ് താരം പറയുന്നു. ദേ, ഇറങ്ങാത്ത സിനിമയിലെ നായിക പോണൂ.. എന്ന് പറഞ്ഞ പലരും കളിയാക്കി… അപ്പോള്‍ മുതല്‍ ഈ കൡയാക്കി പറഞ്ഞവരെ കൊണ്ട് തന്നെ തനിക്ക് വേണ്ടി കൈയ്യടിപ്പിക്കണം

എന്ന വാശിയാണ് തന്നെ ഇതുവരെ എത്തിച്ചത് എന്നും താരം പറയുന്നു. കൈ നിറയെ സിനിമകളുമായി ഇപ്പോള്‍ തിരക്കിലാണ് ശ്രീവിദ്യ. അതിനിടയിലും തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടി സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.