“അങ്ങനെ ഒരു സമയം വരില്ല” കുറിപ്പുമായി രഞ്ജു രഞ്ജിമാര്‍..!!

കേരളത്തിലെ തന്നെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി സംസാരിക്കുന്ന ഉറച്ച ശബ്ദമാണ് രഞ്ജു രഞ്ജിമാര്‍. മാത്രമല്ല, ഏറ്റവും തിരക്കുള്ള സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ താരത്തിന്റെ ജീവിതം എല്ലാവര്‍ക്കും ഒരു മാതൃകയാണ്. കുട്ടിക്കാലം മുതല്‍…

കേരളത്തിലെ തന്നെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി സംസാരിക്കുന്ന ഉറച്ച ശബ്ദമാണ് രഞ്ജു രഞ്ജിമാര്‍. മാത്രമല്ല, ഏറ്റവും തിരക്കുള്ള സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ താരത്തിന്റെ ജീവിതം എല്ലാവര്‍ക്കും ഒരു മാതൃകയാണ്. കുട്ടിക്കാലം മുതല്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് രഞ്ജു താന്‍ സ്വപ്‌നം കണ്ട, ആഗ്രഹിച്ച ജീവിതത്തിലേക്ക് എത്തിപ്പെട്ടത്. ശാരീരികമായും മാനസികമായും ഒരുപാട് പീഡനങ്ങള്‍ അനുഭവിച്ചതിന് ശേഷം തന്റെ ഉള്ളിലെ ആ കലാകാരിയാണ്

ജീവിതത്തോട് പൊരുതാന്‍ തന്നെ വളര്‍ത്തിയെടുത്തത് എന്നാണ് രഞ്ജു പറയാറ്. ഇന്നവര്‍ ഒരുപാട് പേര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന ഒരു അമ്മയാണ്. ഇപ്പോഴിതാ ജീവിത വീഥിയില്‍ ഒരുപാട് കനല്‍വഴികള്‍ താണ്ടിയ താരം ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടും തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് സ്‌നേഹം നിറഞ്ഞൊരു ഉപദേശവുമായി എത്തിയിരിക്കുകയാണ്… ഏറ്റവും നല്ല സമയത്തിനായി ആരും കാത്തിരിക്കരുത്. കാരണം അങ്ങനെ ഒരു സമയം വരില്ല.

മുന്നിലുള്ള സമയത്തെ നല്ലതാക്കുക. സമയമെന്ന അമൂല്യമായാ പദത്തിന് മൂല്യം കൊടുത്തും, നല്ല ബന്ധങ്ങളെ മുറുകെ പിടിച്ചും പതറാതെ മുന്നോട്ടു പോകാം, സമയോചിതമായി ഇടപെട്ടും,അഭിപ്രായങ്ങള്‍ പറഞ്ഞും,നമുക്ക് ബന്ധങ്ങളെ വളര്‍ത്തിയെടുക്കാം.. എന്നാണ് തന്റെ പുതിയ ഫോട്ടോ പങ്കുവെച്ചു കൊണ്ട് താരം കുറിയ്ക്കുന്നത്. ട്രാന്‍സ് ജെന്‍ഡേഴ്‌സിന് വേണ്ടിയൊരു ഗ്രാമം എന്നതാണ് തന്റെ

സ്വപ്‌നം എന്ന് രഞ്ജു ഇതിന് മുന്‍പ് പറഞ്ഞിരുന്നു… ഞാന്‍ പല വേദികളിലും ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍ തന്നെപ്പോലെ തന്റെ കൂട്ടത്തില്‍ പെടുന്ന മറ്റുള്ളവരും അത്തരത്തില്‍ സമൂഹത്തിന് മുന്‍പില്‍ അംഗീകരിക്കപ്പെടണം എന്നതാണ് ആഗ്രഹം എന്നും രഞ്ജു രഞ്ജിമാര്‍ ഇതിന് മുന്‍പ് പറഞ്ഞിരുന്നു.