പ്രണയ വിവാഹമാണോ…? എങ്കില്‍ സാഹസിക കഥകളേറെ വാതോരാതെ പറയാനുണ്ടാകും. പതിവു രീതി അതാണല്ലോ…
ആ പതിവു തെറ്റിക്കുന്നില്ല നമ്മുടെ നടി മൈഥിലിയും. വിവാഹം കഴിഞ്ഞിട്ട് ഒരു ദിവസമേ ആകുന്നുള്ളെങ്കിലും പ്രണയ കഥകള്‍ ഇതാ ഇവിടെ തുടങ്ങുന്നു. ആദ്യം തന്നെ പ്രണയം എപ്പോള്‍ തോന്നി, പ്രണയം എങ്ങനെ പറഞ്ഞു എന്ന ചോദ്യങ്ങള്‍ക്ക് തന്നെ ഉത്തരം നല്‍കുകയാണ് നടി.
എല്ലാവരില്‍ നിന്നും തികച്ചും വ്യത്യസ്തമായി മരത്തിന്റെ മുകളില്‍ വച്ചാണത്രേ താരം ആദ്യമായി പ്രണയം പരസ്പരം പങ്കുവെച്ചത്.
വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് രസകരമായ ഇക്കാര്യം നടി പങ്കുവച്ചത്.
മൈഥിലിയുടെ വരന് സമ്പത്ത് ആര്‍ക്കിടെക്റ്റ് ആണ് എന്നത് ഇതിനോടകം എല്ലവരും അറിഞ്ഞു കാണുമല്ലോ… സമ്പത്ത് ഒരു ട്രീ ഹൗസ് നിര്‍മിക്കുന്ന സമയത്ത് മൈഥിലിയും അമ്മയും അതേ സ്ഥലത്തു വരുകയുണ്ടായി. അവിടെ വച്ചാണ് സമ്പത്തിനെ പരിചയപ്പെടുന്നതും അത് പിന്നീട് പ്രണയമാകുന്നതും.
തുടര്‍ന്ന് രണ്ട് കുടുംബങ്ങളുടെയും പിന്തുണയോട് കൂടിയുള്ള ലവ് കം അറേ ഞ്ച്ഡ് മാരിയേജ് നടത്തപ്പെട്ടു. മൈഥിലിക്ക് ഇഷ്ടമെങ്കില്‍ അഭിനയം തുടരുമെന്നും അതിനൊരിക്കലും താന്‍ എതിരല്ലെന്നും സമ്പത്ത് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍ വച്ചായിരുന്നു മൈഥിലിയുടെയും സമ്പത്തിന്റെയും വിവാഹം. വൈകിട്ട് കൊച്ചിയില്‍ സിനിമാ സുഹൃത്തുക്കള്‍ക്കായി വിരുന്നും ഒരുക്കിയിരുന്നു.
കൊച്ചിയിലെ വിരുന്നില്‍ ജോജു ജോര്‍ജ്, സ്രിന്ത, അഹാന കൃഷ്ണ, നിമിഷ് രവി, ഗ്രേസ് ആന്റണി, സിദ്ധാര്‍ഥ് ഭരതന്, അബു സലിം തുടങ്ങി നിരവധി പേര് വിരുന്നില്‍ സംബന്ധിച്ചു.
പത്തനംതിട്ട കോന്നി സ്വദേശിയായ മൈഥിലിയുടെ യഥാര്‍ഥ പേര് ബ്രെറ്റി ബാലചന്ദ്രന് എന്നാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.
തുടര്‍ന്നിങ്ങോട്ട് കേരള കഫെ, ചട്ടമ്പി നാട്, ഈ അടുത്തകാലത്ത്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാ മോഹിനി, നാടോടി മന്നന്, വെടി വഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസി നൊരുങ്ങുന്നത്