നമ്മുടെ മാളൂട്ടിയല്ലേ ഇത്; ബസിലെ സുന്ദരിക്കുട്ടി ഇപ്പോൾ സോഷ്യൽമീഡിയ താരം

നമ്മുടെ യാത്രകൾക്കിടയിൽ പലപ്പോഴും നമ്മൾ കാണുന്ന മുഖങ്ങൾ പരിചിതമായി തോന്നാം. ചിലതൊക്കെ നമ്മുടെ സുഹൃത്തുക്കളോടോ പ്രീയപ്പെട്ടവരോടോ സെലിബ്രിറ്റികളോടെയോ ഒക്കെ സാമ്യം തോന്നാം. ചിലരൊക്കെ അങ്ങനെ വൈറൽ ആയിട്ടുമുണ്ട്. അങ്ങനെ ഇന്ററസ്റ്റിംഗ് ആയി തോന്നുന്നവരുടെ ഒക്കെ…

നമ്മുടെ യാത്രകൾക്കിടയിൽ പലപ്പോഴും നമ്മൾ കാണുന്ന മുഖങ്ങൾ പരിചിതമായി തോന്നാം. ചിലതൊക്കെ നമ്മുടെ സുഹൃത്തുക്കളോടോ പ്രീയപ്പെട്ടവരോടോ സെലിബ്രിറ്റികളോടെയോ ഒക്കെ സാമ്യം തോന്നാം. ചിലരൊക്കെ അങ്ങനെ വൈറൽ ആയിട്ടുമുണ്ട്. അങ്ങനെ ഇന്ററസ്റ്റിംഗ് ആയി തോന്നുന്നവരുടെ ഒക്കെ ഒരു ചിത്രം പകർത്തുന്നവരും കാനും. അത്തരമോര് ട്രെൻഡ് തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉണ്ട്. സ്ട്രീറ്റ് ഫോട്ടോഗ്രാഫ്യ് അല്ലെങ്കിൽ ക്യാൻഡിഡ് ഫോട്ടോഗ്രാഫ എന്നൊക്കെ ആണതിനെ പറയുന്നത്. പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരോ അല്ലെങ്കിൽ ഫോട്ടോഗ്രാഫ്യ് താല്പര്യമുള്ളവരോ ഒക്കെ ഇത്തരത്തിൽ അപ്രതീക്ഷിതമായി ചെന്ന് ഫോട്ടോ എടുത്ത് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യും. ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ മനോഹരമായ സംഗീതവുംഉണ്ടാകും .

ഒരുപാട് ചിത്രങ്ങളാണ് അത്തരത്തിൽ തരംഗമായിട്ടുള്ളതു. ആ ലിസ്റ്റിലേക്ക് ഒന്ന് കൂടി എത്തിയിരിക്കുകയാണ്. ഒരു കൊച്ചു സുന്ദരിക്കുട്ടിയുടെ വീഡിയോ. ചെന്നൈ യാത്രക്കിടയിൽ ഒരു ലോക്കൽ ബസിൽ വെച്ചാണ് വീഡിയോ ക്രിയേറ്ററായ സനീൻ കൊച്ചുപെണ്കുട്ടിയെ കണ്ടത്. സനീണ് അവളെ കണ്ടപ്പോൾ തന്നെ മുൻപ് എവിടെയോ കണ്ടു മറന്നത് പോലെ തോന്നി. അങ്ങനെ അതാരാ എന്ന് ആലോചിച്ചിരുന്നപ്പോൾ ആ കുട്ടി സനീനെ നോക്കി ചിരിക്കാൻ തുടങ്ങി. പിന്നെ സനീയം ഒട്ടും ആലോചിച്ചു സമയം കളഞ്ഞില്ല. കുട്ടിയുടെ വീഡിയോ മൊബൈൽ കാമറയിൽ പകർത്തി. അത് ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കുകയും ചെയ്തു. ഒരു മലയാളസിനിമയിൽ പ്രേക്ഷക ശ്രെധ നേടിയ ഒരു മുഖവുമായി ഏറെ സാമ്യം തോന്നി, ഏതെങ്കിലും കഥാപാത്രവുമായി നിങ്ങൾക്ക് സാമ്യം തോന്നുന്നുണ്ടോ എന്നാണ് വീഡിയോയ്ക്ക് അടിക്കുറുപ്പായി സനീൻ ചോദിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ബാക് ഗ്രൗണ്ടിൽ പൂക്കാലം വരവായി എന്ന സിനിമയിലെ ജയറാമിന്റെയും ബേബിസിമിലിയുടെയും ഡയലോഗുകളും ഉണ്ട്.

എല്ലാ  കമന്റുകളും ഒരേ ആളെ തന്നെ ആണ് ചൂട്ടിക്കാട്ടുന്നത് എന്നതും ശ്രേധേയമാണ്. ഇത് നമ്മുടെ മാളൂട്ടി അല്ലെ , ബേബി ശ്യാമിലി എന്നാണു എല്ലാവരും ചോദിക്കുന്നത്. ഇൻഫ്ലുൻസറായ ഹെലൻ ഓഫ് സ്പർട ഒക്കെ വീഡിയോക്ക് കമറ്റുമായി എത്തിയിട്ടുണ്ട്. ഈ കുട്ടി ഇതുവരെ വളർന്നില്ലേ എന്നാണു ചിലരക്കോടിച്ചിരിക്കുന്നത്. എന്തായാലും വീഡിയോ ഇതുവരെ കണ്ടത് 22 ലക്ഷത്തിലേറെപ്പേരാണ്. ഒന്നര ലക്ഷത്തോളം ഷെയറുകലും അഞ്ചു ലക്ഷത്തോളം ലൈക്കുകളും കിട്ടിയിട്ടുണ്ട് വീഡിയോയ്ക്ക് .