Film News

മലയാളി താരങ്ങൾ ഉൾപ്പെടെയുള്ള അന്യഭാഷാ താരങ്ങൾ ആരും തന്നെ ഇനിയും തമിഴ് സിനിമയിൽ അഭിനയിക്കേണ്ട, ഫെഫ്‍സി 

തമിഴ് സിനിമയിൽ   ഇപ്പോളും മലയാളത്തിലുള്ള നടിനടന്മാരും, മറ്റു അന്യ ഭാഷ നടിനടന്മാരും  അഭിനയിച്ച നിരവധി സിനിമകൾ നിലനില്പുണ്ട്, എന്നാൽ ഇനിയും തമിഴിലേക്ക് മലയാളത്തിൽ നിന്നോ ,മറ്റു അന്യഭാഷ ചിത്രങ്ങളിലെ നടി നടന്മാരോ അഭിനയിക്കേണ്ട എന്ന തീരുമാനം എടുത്തിരിക്കുകയാണ് തമിഴ് സിനിമയുടെ സാങ്കേതിക  സംഘടനയായ ഫെഫ്‍സി, ഇനിയും തമിഴിലെ നടി നടൻമാർ മാത്രം തമിഴ് സിനിമകളിൽ അഭിനയിക്കാവൂ എന്ന്.

ഇത് കൂടാതെ തമിഴ് നാട്ടിൽ മാത്രം സിനിമ ഷൂട്ട് ചെയ്യതാൽ മതിയെന്നുമുള്ള തീരുമാനവും പുറത്തുവന്നിരിക്കുകയാണ്, ഈ നിബന്ധനകൾ ലംഘിച്ചാൽ അച്ചടക്ക നടപടി ഉണ്ടാകുമെന്നും  സംഘടന അറിയിച്ചു. അതുപോലെ സംവിധായകൻ തന്നെയാണ് സിനിമയുടെ കഥ  എഴുതിയാൽ എന്തെങ്കിലും അപകത ഉണ്ടായാൽ അതിനു ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്നും നിബന്ധന പറയുന്നു.

മുൻപ് നിശ്ച്ചയിച്ച ബഡ്ജറ്റ് കൂടുതലാകുകയോ, പറഞ്ഞ സമയത്തിനു ഷൂട്ടിങ് അവസാനിക്കാതിരിക്കുകയോ ചെയ്യതാൽ നിർമാതാവ് അതിനെ കുറിച്ചുണ്ടാകുന്ന കാരണം എഴുതി തരണം. എന്നാൽ മലയളത്തിലെ ചില നടന്മാരുടെ അഭിനയം തമിഴിൽ നല്ലൊരു വിജയം നേടാൻ സാധിച്ചിരുന്നു.

 

Trending

To Top