Film News

വൈകല്യമുള്ള സുഹൃത്തിനെ സഹായിക്കുന്ന കൂട്ടുകാരന്‍; ഹൃദയസ്പര്‍ശിയായ വീഡിയോ

Published by
Gargi

സൗഹൃദങ്ങള്‍ എപ്പോഴും വാക്കുകള്‍ക്ക് അതീതമാണ്. സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും നിഴലില്‍ ഉറച്ചു നില്‍ക്കുന്നവരാണ് ഉറ്റ സുഹൃത്തുക്കള്‍. സൗഹൃദത്തിന്റെ വിവിധ തലങ്ങള്‍ കാണിക്കുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ശാരീരിക വൈകല്യമുള്ള സുഹൃത്തിനെ സഹായിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. സ്‌കൂള്‍ ഗെയിമുകള്‍ക്കിടയില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം നടക്കാന്‍ കഴിയാത്ത കുട്ടിയെ സുഹൃത്ത് സഹായിക്കുന്നതാണ് വീഡിയോയിലുള്ളത്. ഗെയിംസില്‍ വീല്‍ചെയറിലിരിക്കുന്ന സുഹൃത്തിനെ സഹായിച്ചത് സോഷ്യല്‍ മീഡിയയില്‍ ഏറെ കൈയ്യടി നേടിയിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ഒരു കളി പോലും തന്റെ സുഹൃത്ത് നഷ്ടപ്പെടുത്തരുതെന്ന് ഈ കൊച്ചു കുട്ടി ആഗ്രഹിക്കുന്നു.

ഒരു റിലേ ഗെയിം പോലെയുള്ള ഒരു ഗെയിമിനിടെ, ഈ കുട്ടി തന്റെ ഊഴം കഴിയുമ്പോള്‍ സുഹൃത്തിന്റെ വീല്‍ചെയര്‍ തള്ളിക്കൊണ്ട് ഓടുന്നു. സ്‌കൂള്‍ ഹാളിലോ കളിസ്ഥലത്തിലോ ആണ് ഇത് നടക്കുന്നത്. അവന്‍ ചെയ്ത ആ ചെറിയ കാര്യം വീല്‍ ചെയറിലുള്ള അവന്റെ സുഹൃത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ലക്ഷ്യത്തിലെത്താന്‍ വൈകല്യം ഒരിക്കലും തടസ്സമല്ലെന്ന് സുഹൃത്തും അവനെ ബോധ്യപ്പെടുത്തുന്നു.

‘അവന്‍ തന്റെ സുഹൃത്തും ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്ത് വന്നത്. ഒമ്പത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 43,000ലധികം പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഹൃദയസ്പര്‍ശിയായ വീഡിയോ എന്നാണ് സോഷ്യല്‍ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്റെ മകനും വീല്‍ചെയര്‍ ഉപയോഗിക്കുന്നു. പലപ്പോഴും അവന്റെ സുഹൃത്തുക്കള്‍ അവനെ സഹായിക്കുന്നു. അതിന്റെ എണ്ണം പോലും എടുക്കാന്‍ കഴിയില്ല. കുഞ്ഞുങ്ങള്‍ കളങ്കമില്ലാത്തവരും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവരുമാണെന്ന് ഒരാള്‍ കമന്റ് ചെയ്തു.