Film News

‘എംബിഎ ഫുഡ് വാലി’:സ്‌കൂട്ടറിൽ ചായവിൽപന നടത്തി എംബിഎക്കാരി

Published by
AISHUAISWARYA

ഉയർന്ന വിദ്യാഭ്യാസയോഗ്യതയുണ്ടെങ്കിലും ഇക്കാലത്ത് പലർക്കും നല്ലൊരുജോലിയില്ല എന്നത് നിഷേധിക്കാൻ പറ്റാത്തൊരു വസ്തുതയാണ് . നല്ല വിദ്യാഭ്യാസള്ളവരിൽ പലരും ഹോട്ടലും ബിസിനസ്സും ചായക്കച്ചവടവുമെല്ലാം നടത്തുന്നത് ഇക്കാലത്ത് ഒരു ട്രെൻഡ് ആണ്.എംബിഎ ചായ്വാല മുതൽ ബിടെക് പാനി പുരി വാല തുടങ്ങി പല പേരുകളിൽ സ്റ്റാളുകളും ഭക്ഷണശാലകളുമെല്ലാം രാജ്യത്ത് സജീവമാകുന്നുണ്ട്.

ഇവയൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്. ഈ പാത പിന്തുടരുകയാണ് പശ്ചിമ ബംഗാളിലെ മുപ്പതുകാരിയായ ഫാത്തിമ എന്ന യുവതി. ഹ്യൂമൻ റിസോഴ്സിൽ എംബിഎ ചെയ്ത ഫാത്തിമയ്ക്ക്, ഇപ്പോൾ തൻറെ സ്‌കൂട്ടറിൽ ചായയും കടിയും വിൽപനയാണ് ജോലി. ‘എംബിഎ ഫുഡ് വാലി’ എന്ന് പേരിട്ടിരിക്കുന്ന ഈ സ്റ്റാൾ നിലവിൽ പശ്ചിമ ബംഗാളിലെ സിൽഗുരിയിലാണ് ഉള്ളത്

ഉത്തർപ്രദേശ് കാാരിയാണ് ഫാത്തിമ. വിവാഹശേഷം സിലിഗുരിയിലേക്ക് മാറുകയായിരുന്നു. ഇവിടെ മതിഗര പ്രദേശത്ത് താമസിക്കുന്ന ഫാത്തിമ, ഈയടുത്താണ് ജോലി ഉപേക്ഷിച്ചത്. തുടർന്ന് ബാഗജാതിൻ പാർക്കിന് സമീപം, തൻറെ സ്‌കൂട്ടറിൽ ഒരു ചെറിയ ഫുഡ്സ്റ്റാൾ സ്ഥാപിച്ച് വിൽപന തുടങ്ങി.ജോലിയുള്ളപ്പോൾ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ തൻറെ കുടുംബത്തെ നോക്കാനാണ് ജോലി വിട്ട് ബിസിനസ് തുടങ്ങിയതെന്നും ഫാത്തിമ പറയുന്നു


2011 ലാണ് താൻ എംബിഎ പൂർത്തിയാക്കിയത്. വീട്ടിലുണ്ടാക്കുന്ന അതേ രുചിയിലാണ് സ്റ്റാളിലും ഭക്ഷണം കിട്ടുന്നത്. എല്ലാ ദിവസവും വൈകുന്നേരം 7 മുതൽ 10:30 വരെയാണ് സ്റ്റാൾ പ്രവർത്തിക്കുന്നത്. ഖീർ, ദഹി വട, ഗോൾഗപ്പ, ചാട്ട് തുടങ്ങിയ ഇനങ്ങൾ സ്റ്റാളിൽ ലഭ്യമാണ്. ആളുകളുടെ ആവശ്യത്തിനനുസരിച്ച് ഫാത്തിമ മെനു ഇടയ്ക്ക് മാറ്റുമെന്നും ഫാത്തിമ പറഞ്ഞു. ഈ ജോലി ചെയ്യാൻ . ഭർത്താവും കുടുംബാംഗങ്ങളുമെല്ലാം ഫത്തിമയ്ക്ക് മികച്ച പിന്തുണയും നൽകുന്നുണ്ട്