Film News

ഇത് എന്ത് വിധി? കിരണിന്റെ ശിക്ഷ കുറഞ്ഞു പോയതിൽ വിമർശനവുമായി ജനങ്ങൾ!!

Published by
Suji

സ്ത്രീധനത്തിന്റെ പേരിൽ വിസ്‌മയ എന്ന പെൺകുട്ടിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ച കുറ്റത്തിന് ഭർത്താവ് കിരൺ കുമാറിന് പത്തു വർഷ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇതിൽ രണ്ടു ലക്ഷം രൂപ വിസ്‌മയുടെ മാതാപിതാക്കൾക്ക് നല്കണം എന്നും കോടതി വിധിച്ചു. കൊല്ലം കോടതിയിൽ നിന്നും കിരൺ കുറ്റക്കാരൻ എന്ന് തെളിഞ്ഞതിനു ശേഷം ജില്ലാജയിലിൽ കൊണ്ട് പോകുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആകുകയാണ്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സ്ത്രീധന മരണം, ഗാർഹിക പീഡനം, ആത്മഹത്യാ പീഡനം, എന്നി കുറ്റങ്ങൾ പ്രകാരം സ്ത്രീധന നിരോധന വകുപ്പ് പ്രകാരം ആണ് കിരൺ കുറ്റക്കാരൻ എന്ന് ഒന്നാം എഡീഷ്ണൽ ജഡ്ജി കെ എൻ സുജിത്തു  വിധിച്ചിരിക്കുന്നതു.

ഇന്ന് രാവിലെ പതിനൊന്നു മണി മുതലാണ് കോടതി നടപടികൾ സ്വീകരിച്ചത്. ഇന്ത്യൻ ശിക്ഷ പ്രകാരം 304 പ്രകാരം പത്തുവര്ഷ തടവും, ആത്മഹത്യ പ്രേരണക്ക് 306 പ്രകാരം ആറുവര്ഷ തടവും, രണ്ടുലക്ഷം രൂപയുമാണ് ശിക്ഷ വിധിച്ചത്. അതുപോലെ ഇന്ത്യൻ നിയമപ്രകാരം 304 ബി 306, 498എ പ്രകാരം ജീവപര്യന്തം ആയിരുന്നു പ്രോസിക്യൂഷൻ വാദിച്ചത് എന്നാൽ പ്രതിയുടെ പ്രായത്തിന്റെ പേരിലും സ്ഥിരം കുറ്റവാളി അല്ലെന്നുള്ളതിന്റെ പേരിലുമാണ് ശിക്ഷക്ക് ഇളവുകൾ അനുവദിച്ചത്.

ഡിജിറ്റൽ തെളിവുകൾ നിർണ്ണായകം ആണെന്നും, മാതാപിതാക്കളെ വിളിച്ചു സംസാരിച്ച ഫോൺ കാളുകളും കോടതയിൽ കേൾപ്പിച്ചപ്പോൾ വിസ്‌മയുടെ അച്ഛന്റെ വിങ്ങി പൊട്ടലും മോഹൻ രാജ് പറയുന്നു. എന്തയാലും ഇന്ന് വിസ്മയ്ക്കു നീതി കിട്ടി, എങ്കിലും മലയാളികൾ ഒന്നടങ്കം പറയുന്നു ഈ ശിക്ഷ വളരെ കുറഞ്ഞു പോയി കിരണിനു ജീവപരന്ത്യം തടവായിരുന്നു വേണ്ടത് എന്നും പറയുന്നു.