‘പുതിയ നിയമ’ത്തിൽ മമ്മൂട്ടിയും, നയൻതാരയും അഭിനയിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് , എ കെ സാജൻ 

മലയാളത്തിൽ ശ്രെധേയമായ ഒരു പിടി സിനിമകൾ ചെയ്യ്ത സംവിധായകൻ എ കെ സാജൻ ഇപ്പോൾ താൻ സംവിധാനം ചെയ്യ്ത ‘പുതിയ നിയമം’ എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ…

മലയാളത്തിൽ ശ്രെധേയമായ ഒരു പിടി സിനിമകൾ ചെയ്യ്ത സംവിധായകൻ എ കെ സാജൻ ഇപ്പോൾ താൻ സംവിധാനം ചെയ്യ്ത ‘പുതിയ നിയമം’ എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ കൊച്ചൊരു ബഡ്ജറ്റിൽ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു പുതിയ നിയമം, ആദ്യം അതിൽ നായികാനായകന്മാരായി നോക്കിയത് മുത്തുമണിയേയും, രഞ്ജിപണിക്കരെയും, എന്നാൽ ഈ ചിത്രം  നയൻ താര, മമ്മൂട്ടിഎന്നി നടിനടന്മാർക്ക് ഇടയിലേക്കെത്തിയത് അപ്രതീഷിതം സംവിധായകൻ പറയുന്നു

രഞ്ജിപണിക്കരെയും,മുത്തുമണിയേയും ഞാൻ തീരുമാനിച്ചെങ്കിലും ആന്റോ ജോസഫ്  പറഞ്ഞു നമ്മൾക്ക് ജയറാമിനെയും, ആശാ ശരത്തിനെയും നോക്കാമെന്നു, ആന്റോ ജയറാമിനോട് ഈ കാര്യം സംസാരിച്ചു,കഥ പറയുകയും ചെയ്യ്തു, എന്നാൽ പിന്നീട ആന്റോ വിളിച്ചിട്ട് പറയുന്നത് മമ്മൂക്കയെ വെച്ച് സിനിമ ചെയ്യാമെന്ന്, അദ്ദേഹത്തിനെ  ഒരു ഷൂട്ട് മാറിയെന്നും അതൊരു 20 ദിവസം കഴിഞ്ഞേ കാണുകയുള്ളു എന്നും

അങ്ങനെ അദ്ദേഹത്തിനോട് കഥപറഞ്ഞു, അദ്ദേഹം പറഞ്ഞു ഇതിൽ നായികക്ക് ആണ് പ്രധാന്യം, ഓക്കേ 20 ദിവസത്തെ കാര്യമല്ലേയുള്ളു പക്ഷെ ആ ശക്തമായ സ്ത്രീ കഥപാത്രം അവതരിപ്പിക്കാൻ നയൻ താരയല്ലേ നല്ലത്, സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമായിരുന്നുഅത്, നയൻതാരയുടെ അടുത്തേക്ക് പോകേണ്ടിവന്നില്ല അവർ മമ്മൂക്ക ആണെന്നറിഞ്ഞപ്പോൾ ഓക്കേ പറയുകയും, സിനിമ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്യ്തു,സംവിധാകൻ പറയുന്നു.