Connect with us

Hi, what are you looking for?

Film News

തന്റെ മുഖത്തെ ക്ഷീണത്തിന്റെ കാരണം അതാണ്, അഹാന

തന്റെ  വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി അഹാന കൃഷ്ണൻ പരാങ്കുവെക്കാറുണ്ട്. അഹാന മാത്രമല്ല, അഹാനയുടെ  സഹോദരിമാരും ‘അമ്മ സിന്ധുവും അച്ഛൻ കൃഷ്ണകുമാറുമെല്ലാം തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. നിരവധി ആരാധകരുള്ള ഈ  താരകുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. അടുത്തിടെ ആയിരുന്നു അഹാന തന്റെ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ  ആയത് കൊണ്ട് തന്നെ ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച അഹാന തന്റെ മുടി മുറിച്ച് പുത്തൻ മേക്കോവറിൽ ആരാധകർക്ക്  മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ അഹാന തന്റെ വാട്ട്സാപ്പ് ചാനലിലെ ഫോളോവേഴ്‌സുമായി പങ്കുവെച്ച ഒരു കാര്യമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സ് ആണ് അഹാനയുടെ വാട്ട്സാപ്പ് ചാനലിനുള്ളത്. എന്നാൽ അഹാന ഇപ്പോൾ പറഞ്ഞിരിക്കുന്ന കാര്യം തനിക്ക് ഒരു ശസ്ത്രക്രീയ കഴിഞ്ഞു എന്നാണ്. തന്റെ മുഖത്ത് നല്ല ക്ഷീണം ഉണ്ട് അല്ലെ, തന്റെ കണ്ണുകൾ കണ്ടിട്ട് നല്ല ക്ഷീണം തോന്നുന്നു അല്ലെ, എനിക്ക് ഒരു ശസ്ത്രക്രീയ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി കണ്ണിൽ ഐ ഡ്രോപ്‌സ് ഒഴിക്കുന്നുണ്ട്. അത് കൊണ്ടാണ് കണ്ണുകൾ ഇങ്ങനെ ക്ഷീണിച്ചിരിക്കുന്നത്. കണ്ടാൽ കരഞ്ഞു തളർന്നത് പോലെ ഇരിക്കുന്നുണ്ട് അല്ലെ, എന്നാൽ ഈ ഐ ഡ്രോപ്‌സ് ഉപയോഗിക്കുന്നത് കൊണ്ടാണ് കണ്ണ് ഇങ്ങനെ ഇരിക്കുന്നത്.

ശസ്ത്രക്രീയ കഴിഞ്ഞു എന്നും എന്നാൽ എന്തിനു വേണ്ടിയുള്ള ശാസ്ത്രക്രീയ ആണ് കഴിഞ്ഞത് എന്നും ഒക്കെ ഉള്ള വിശദ വിവരങ്ങൾ ഞാൻ ഒരു മാസത്തിന് ശേഷം നിങ്ങളെ അറിയിക്കാം എന്നുമാണ് അഹാന പറഞ്ഞത്. എന്നാൽ പലപ്പോഴും പവർ കൂടിക കണ്ണട ധരിച്ചാണ് അഹാനയെ കാണാറുള്ളത്. ചെറുപ്പം മുതൽ തന്നെ തന്റെ കണ്ണിനു പ്രശ്നമുണ്ട് ഉണ്ട് അഹാന നേരുത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ കണ്ണിനെ സംബന്ധിച്ച ശസ്ത്രക്രീയ ആയിരിക്കും നടന്നിരിക്കുന്നത് എന്നും പവർ ഗ്ലാസ് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള സർജറി ആയിരിക്കും അഹാന നടത്തിയിരിക്കുന്നത് എന്നുമാണ് ആരാധകരുടെ നിഗമനം. എന്നാലും അത് എന്തിനായിരിക്കും ഒരു മാസത്തേക്കു മറച്ച് വെക്കുന്നത് എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

You May Also Like