മരുഭൂമിയുടെ സംഗീതം തേടി എ ആർ റഹ്‌മാൻ ജോർദാനിൽ

വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ എ ആർ റഹ്‌മാൻ എത്തുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തുന്ന ആട് ജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജോർദാനിൽ പുരോഗമിക്കുകയാണ്. ഇപ്പോൾ മരുഭൂമിയിൽ സംഗീതം തേടി നടക്കുന്നു…

വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ എ ആർ റഹ്‌മാൻ എത്തുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തുന്ന ആട് ജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജോർദാനിൽ പുരോഗമിക്കുകയാണ്. ഇപ്പോൾ മരുഭൂമിയിൽ സംഗീതം തേടി നടക്കുന്നു എന്ന അടിക്കുറിപ്പോടെ എ ആർ റഹ്‌മാനൊപ്പമുള്ള ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് ബ്ലെസി.

കഴിഞ്ഞ ദിവസമാണ് എ ആർ റഹ്‌മാൻ ജോർദാനിലെത്തിയത് ഇനി രണ്ട് ദിവസത്തേക്ക് ഫോണും ഇന്റർനെറ്റും ഇല്ല ആകെ കൂട്ടിനുള്ളത് ആടും ഒട്ടകവും എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

ബെന്യാമിൻ എഴുതിയ ആട് ജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ചിത്രം ഒരുക്കുന്നത്. അമല പോൾ ചിത്രത്തിലെ നായികയായെത്തുന്നു. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

കുവൈത്തിലും മറ്റു ഗൾഫ് രാജ്യങ്ങളിലും ,ജോർദ്ദാനിലും വെച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിൽ നജീബിന്റെ വേഷം വെല്ലുവിളിയാണെന്ന് നായകൻ പൃഥ്വിരാജും മുമ്പ് പറഞ്ഞിരുന്നു. കോവിഡ് ലോക് ഡൗണിൽ ചിത്രീകരണം മുടങ്ങി ജോർദാനിൽ സിനിമ പ്രവർത്തകർ കുടുങ്ങിപ്പോയിരുന്നു. അന്ന് 58 പേരടങ്ങുന്ന സംഘമാണ് ജോർദാനിൽ കുടുങ്ങിയത്. പിന്നീട് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് സംഘത്തെ നാട്ടിൽ എത്തിച്ചത്.

ആടു ജീവിതം എന്ന മലയാള നോവലിന് 2009ൽ കേരള സാഹിത്യ അക്കാദമിയുടെ എറ്റവും നല്ല മലയാള നോവലിനുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു. 2015ൽ പത്മ പ്രഭാ പുരസ്‌ക്കാരവും ലഭിച്ചു. ഗൾഫിലെ സുഖ സമൃദ്ധികൾക്കപ്പുറം പൊള്ളി അമരുന്ന ജീവിതങ്ങൾ ചിലതെങ്കിലുമുണ്ട് എന്നാണ് ആടു ജീവിതം എന്ന നോവലിലൂടെ ബെന്യാമിൻ പറയുന്നത്. വലിയ പ്രതിക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ആട് ജീവിതം.