മഞ്ഞക്കിളിയായി റിമി ടോമി! ക്യൂട്ട് എന്ന് ആരാധകര്‍

ചിങ്ങമാസം വന്നുചേര്‍ന്നാല്‍…. പാടി മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഗായികയാണ് റിമി ടോമി. ഗായികയില്‍ നിന്നു തുടങ്ങി ഇപ്പോള്‍ അവതാരകയായും അഭിനേത്രിയായും റിമി കഴിവു തെളിയിച്ചു. കരിയറിനു പ്രാധാന്യം കൊടുത്തിരുന്ന വ്യക്തി കൂടിയാണ് റിമി.…

ചിങ്ങമാസം വന്നുചേര്‍ന്നാല്‍…. പാടി മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഗായികയാണ് റിമി ടോമി. ഗായികയില്‍ നിന്നു തുടങ്ങി ഇപ്പോള്‍ അവതാരകയായും അഭിനേത്രിയായും റിമി കഴിവു തെളിയിച്ചു. കരിയറിനു പ്രാധാന്യം കൊടുത്തിരുന്ന വ്യക്തി കൂടിയാണ് റിമി. ഡിവോഴ്‌സ് ആയപ്പോഴും അതൊന്നും കരിയറിനെ ബാധിക്കാതെ തന്നെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ റിമിയ്ക്ക് ആയിരുന്നു.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. റിമിയുടെ പുതിയ ഫോട്ടോസ് ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മഞ്ഞ നിറത്തിലുള്ള ഒരു ഫ്രോക്ക് മോഡല്‍ ടോപ് ധരിച്ചാണ് റിമി എത്തിയത്.

കിടിലന്‍ ലുക്കില്‍ റിമിയെ കണ്ടപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായി. ക്യൂട്ട് എന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ പറയുന്നത്. റിമിയുടെ പ്രായവും പുറകോട്ട് ആണോ പോവുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

റിമി ടോമിയ്ക്ക് സംഗീതത്തെ പോലെ തന്നെ യാത്രകളും പാഷനാണ്. ഒഴിവ് കിട്ടുന്ന സമയത്ത് യാത്രകള്‍ നടത്തുന്നതാണ് താരത്തിന്റെ പ്രധാന ഹോബി. കഴിഞ്ഞ ദിവസം
മൗറീഷ്യസില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ‘ഓരോ നിമിഷവും പൂര്‍ണമായി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ ചിത്രം പങ്കുവച്ച് താരം ഇങ്ങനെ കുറിച്ചു.