16 വയസുള്ളപ്പോൾ നിശ്ചയം, പതിനെട്ടാം വയസ്സിൽ വിവാഹം, ജീവിച്ചത് വെറും രണ്ടുമാസം മാത്രം

ടിക് ടോകിൽ കൂടിയും യൂട്യൂബിൽ കൂടിയും പ്രേക്ഷകർക്ക് വളരെ പരിചിതമായ താരമാണ് ആമി അശോകൻ, ഇടക്ക് ഫോട്ടോഷൂട്ടുകളുമായി ആമി എത്താറുന്ദ്, ലക്ഷ കണക്കിന് രൂപയാണ് ആമി തന്റെ വ്ലോഗിൽ കൂടി നേടുന്നത്.  402 കെ…

ടിക് ടോകിൽ കൂടിയും യൂട്യൂബിൽ കൂടിയും പ്രേക്ഷകർക്ക് വളരെ പരിചിതമായ താരമാണ് ആമി അശോകൻ, ഇടക്ക് ഫോട്ടോഷൂട്ടുകളുമായി ആമി എത്താറുന്ദ്, ലക്ഷ കണക്കിന് രൂപയാണ് ആമി തന്റെ വ്ലോഗിൽ കൂടി നേടുന്നത്.  402 കെ ഫോളോവേഴ്‌സാണ് ഇൻസ്റ്റയിൽ ആമിക്കുള്ളത്. ഇപ്പോൾ ആമിയുടെ ഒരു വീഡിയോ ആണിപ്പോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, ജീവിതത്തിൽ താൻ നേരിട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള ആമിയുടെ വീഡിയോ ആണിത്. നീലേശ്വരത്തെ കുമ്പളപ്പള്ളി എന്ന കൊച്ചുഗ്രാമത്തിൽ നിന്നും എത്തിയ ആമി പ്രേക്ഷകർ ഇന്ന് കാണുന്ന ആമിയായി എത്താൻ ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ചിരുന്നു എന്നാണ് ആമി പറയുന്നത്.

കുട്ടിക്കാലം മുതലേ സാമ്പത്തികമായി ഏറെ പിന്നോക്കമായിരുന്നു താനും കുടുംബവും, അതുകൊണ്ട് തന്നെ സമൂഹത്തിൽ വലിയ വിലയൊന്നും തങ്ങൾക്ക് ലഭിച്ചിരുന്നില്ല. എന്നാൽ പോലും നമ്മൾ ഉള്ളതുവച്ചു അഡ്ജസ്റ്റ് ജീവിച്ചു. അന്ന് ഞാൻ പഠിച്ചിരുന്ന കാലത്ത് മറ്റുളളവരുടെ ഡ്രസ്സ് ധരിച്ചുകൊണ്ടായിരുന്നു കോളേജിൽ പോയിരുന്നത്.  അച്ഛൻ ഒരു മദ്യപാനി ആയിരുന്നു, എന്നിരുന്നാലും ഞങ്ങളോട് സ്നേഹം ആയിരുന്നു,. ക്ഷണം ഉണ്ടാക്കി വച്ചാൽ പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ ഒരുപാട് ഉണ്ടായിട്ടുണ്ട്, ഇപ്പോഴും എനിക്ക് മദ്യപാനികളെ പേടിയാണ്. കുടുംബത്തിന്റെ പശ്ചാത്തലം  മോശമായത് കൊണ്ട് എന്റെ പതിനാറാം വയസ്സിൽ ആയിരുന്നു വിവാഹ നിശ്ചയം നടത്തിയത്, അച്ഛന്റെ മരണം ആ ഇടയിൽ സംഭവിച്ചത് കൊണ്ട് ആദ്യം മൂന്നാല് വര്ഷം കഴിഞ്ഞിട്ടാണ് വിവാഹം എന്ന് പറഞ്ഞുറപ്പിച്ചിരുന്നതെങ്കിലും, വീട്ടിലെ സ്ഥിതി മോശം ആയതിനെത്തുടർന്ന് പെട്ടെന്ന് വിവാഹം കഴിക്കുക ആയിരുന്നു.

എന്നേക്കാൾ ഒരുപാട് പ്രായം ഉള്ള ഒരാളെ ആയിരുന്നു വിവാഹം കഴിച്ചത്, പൊരുത്തപ്പെട്ടു പോകാൻ ഒരുപാട് ബുദ്ധിമുട്ടി, രണ്ടുമാസം കഴിഞ്ഞ് വീട്ടിൽ എത്തി, എന്നാൽ വീട്ടുകാർ വീണ്ടും പറഞ്ഞു ആളുടെ അടുത്തേക്ക് വിട്ടു. മെന്റലിയും ഫിസിക്കലിയും തളരുന്നു എന്നായപ്പോൾ തനിയെ ജീവിക്കാം എന്ന തീരുമാനത്തിൽ എത്തുകയും ഡിവോഴ്സ് നേടുകയും ചെയ്യുന്നു.ആളുകൾ പലതും പറഞ്ഞു തുടങ്ങി, എന്നാൽ എന്തുകൊണ്ടാണ് ബന്ധം വേർപെടുത്തിയത് എന്നാരും തിരക്കിയില്ല, ഇവരുടെ ഒക്കെ മുന്നിൽ തല ഉയർത്തി ജീവിക്കണം എന്നുണ്ടായിരുന്നു, ഇന്ന് ആ തീരുമാനം നല്ലതായിരുന്നു എന്ന് എനിക്ക് ബോധ്യമാകുന്നു, ടിക് ടോകിൽ വൈറൽ ആയപ്പോഴാണ് ബന്ധം വേർപ്പെടുത്തിയത് എന്ന് പലരും പറഞ്ഞു. എന്നാൽ സത്യം എനിക്കും വീട്ടുകാർക്കും അറിയാം. ഇന്ന് പ്രതിമാസം ഒരുലക്ഷം രൂപയാണ് എന്റെ മാസ വരുമാനം. എന്നെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയ ആളുടെ ശമ്പളത്തിന്റെ ഇരട്ടിയുടെ ഇരട്ടിയാണ് ഞാൻ നേടുന്നത്, അയാളുടെ മുൻപിൽ വാശിയോടെ ജീവിക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു, ആ വാശിയാൻ എന്നെ ഇവിടെ എത്തിച്ചത് എന്ന് ആമി പറയുന്നു