Connect with us

Hi, what are you looking for?

Film News

എനിക്ക് മറ്റാരെയും വിവാഹം കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങി പോന്നത്

അടുത്തിടെ വിവാഹിതയായ താരമാണ് നടി അനുശ്രീ, വളരെ രഹസ്യമായിട്ടായിരുന്നു താരം വിവാഹിതയായത്. ഒരുപാട് നാളത്തെ പ്രണയത്തിനു ഒടുവിലാണ് താരം വിവാഹിത ആയത്, ഇപ്പോൾ തന്റെ വിവാഹത്തിനെക്കുറിച്ച് പറയുകയാണ് താരം, ഞാൻ വിഷ്ണുവിനെ പരിചയപ്പെട്ടിട്ട് അഞ്ച് വർഷത്തിൽ ഏറെയായി. ഞങ്ങള്‍ ആദ്യം കണ്ടതും പരിചയപ്പെട്ടതും ‘ചിന്താവിഷ്ടയായ സീത’ എന്ന പരമ്പരയുടെ ലൊക്കേഷനിൽ വച്ചാണ്. അതിനു മുൻപേ വിഷ്ണു എന്നെ കണ്ടിട്ടുണ്ട്. പക്ഷേ, ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ‘ചിന്താവിഷ്ടയായ സീത’യുടെ ലൊക്കേഷനിൽ വച്ചു തന്നെ വിഷ്ണു എന്നെ പ്രപ്പോസ് ചെയ്തെങ്കിലും ഞാൻ മറുപടി പറഞ്ഞില്ല. പിന്നീട് 3 വർഷം കഴിഞ്ഞ്, ‘അരയന്നങ്ങളുടെ വീട്’ എന്ന പരമ്പരയുടെ ലൊക്കേഷനിൽ വച്ച് വീണ്ടും കണ്ടു. അവിടെ വച്ചാണ് സുഹൃത്തുക്കളാകുന്നതും ആ സൗഹൃദം ഞങ്ങൾ പോലുമറിയാതെ പ്രണയത്തിലേക്ക് കടന്നതും. അടുത്തറിഞ്ഞപ്പോള്‍ ഒന്നിച്ചു ജീവിക്കാമെന്നു തീരുമാനിക്കുകയായിരുന്നു എന്ന് താരം പറയുന്നു.

തുടക്കം മുതലേ വീട്ടിൽ പ്രശ്നം ആയിരുന്നു, 1വർഷം കാത്തിരിക്കാൻ എന്റെ വീട്ടിൽ നിന്നു പറഞ്ഞു. അപ്പോഴും വീട്ടിലെ പ്രതികരണം എതിർപ്പായിരുന്നു. അതിനിടെ മറ്റു വിവാഹ ആലോചനകളും സജീവമാക്കി.  വേറെ ഒരാളെ വിവാഹം കഴിക്കാൻ എനിക്ക് കഴിയില്ലായിരുന്നു, വിഷ്ണുവിനൊപ്പം തന്നെ ജീവിക്കാൻ ഞാൻ തീരുമാനിച്ചു, ഇത് വീട്ടിൽ വലിയ പ്രശ്നം ആയി, ഞാന്‍‌ അവന്റെ കൂടെ പോകുകയാണ് എന്ന് പറഞ്ഞു ഒരു ദിവസം ഞാൻ അവിടെ നിന്നും ഇറങ്ങി, എന്നെ അവർ തടയാൻ ശ്രമിച്ചു, പക്ഷെ എന്റെ തീരുമാനം മാറിയില്ല. വിഷ്ണുവിന്റെ ക്യാരക്ടറാണ് എന്നെ അവനിലേക്ക് അടുപ്പിച്ചത്. എന്നെ സംബന്ധിച്ച് വിഷ്ണുവിന്റെ സ്റ്റാറ്റസോ, വിഷ്ണുവിന്റെ പൈസയോ, സമ്പാദ്യമോ, ജോലിയോ ഒന്നും നോക്കിയല്ല ഞാൻ സ്നേഹിച്ചത് എന്ന് താരം പറയുന്ന്നു

ഓമനത്തിങ്കൽ പക്ഷി’ എന്ന പരമ്പരയിൽ ജിത്തു മോനായി തുടങ്ങി ഇതുവരെ അമ്പതോളം സീരിയലുകളുടെ ഭാഗമായ നടിയാണ് അനുശ്രീ. 2005 മുതൽ അഭിനയലോകത്തുള്ള താരം ‘സീ കേരള’ത്തിൽ ‘പൂക്കാലം വരവായി’ എന്ന പരമ്പരിയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബാലതാരമായി അഭിനയം തുടങ്ങിയ താരമിപ്പോള്‍ നായികാ വേഷങ്ങളിലാണ് അഭിനയിക്കുന്നത് അനുശ്രീ എന്നാണ് യഥാർ‍ഥ പേര്. പ്രകൃതിയെന്നാണ് സീരിയൽ ലോകത്ത് താരം അറിയപ്പെടുന്നത്. നാലാം വയസ്സുമുതലാണ് അഭിനയം തുടങ്ങിയത്. ഓമനത്തിങ്കള്‍ പക്ഷി ദേവീമാഹാത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, എഴുരാത്രികള്‍, അമല തുടങ്ങിയ പരമ്പരകളിലാണ് ആദ്യ കാലത്ത് അഭിനയിച്ചത്.15-ാം വയസ്സിലാണ് ആദ്യമായി ലീഡ് റോളിൽ ഏഴുരാത്രികള്‍ എന്ന പരമ്പരയിൽ അഭിനയിച്ചത്. അമലയിലെ ശീതള്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലെ ശ്രീദേവി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നടൻ റോൺസണിനോടൊപ്പം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

You May Also Like