Film News

താങ്കളുടെ മാന്യതയ്ക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാന്‍ എനിക്ക് സൗകര്യമില്ല!! അഭയ ഹിരണ്‍മയി

സ്വരമാധുരി കൊണ്ട് മലയാളത്തിന്റെ ഹൃദയം കീഴടക്കിയ ഗായികയാണ് അഭയ ഹിരണ്‍മയി. പാടിയ ഗാനങ്ങളൊക്കെ ആരാധകഹൃദയം കീഴടക്കിയവയാണ്. പാട്ടുകളെല്ലാം ഹിറ്റുകളായി മാറിയപ്പോഴും ജീവിതതത്തില്‍ എന്നും വിമര്‍ശനങ്ങളാണ് അഭയയ്ക്ക് കൂട്ട്. സ്വകാര്യ ജീവിതവും ലൈഫ്‌സ്റ്റൈലുമെല്ലാം വിവാദമാകാറുണ്ട്. പാട്ടിന്റെ ലോകത്ത് മാത്രമല്ല അഭയ സജീവം, ഫാഷന്‍ ലോകത്തും സജീവമാണ് താരം.

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പങ്കിടാറുണ്ട്. മോഡേണായിട്ടുള്ള വസ്ത്രധാരണവും ഫോട്ടോഷൂട്ടുമെല്ലാം താരത്തിന് വിമര്‍ശകരെയുണ്ടാക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രത്തിന് താഴെ വന്ന കമന്റിന് മറുപടി കുറിച്ചിരിക്കുകയാണ് അഭയ.

ഒരു ഷോയില്‍ പാടുന്ന ചിത്രം അഭയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. നിങ്ങള്‍ പാടുക ചുറ്റും എത്ര പ്രശ്‌നങ്ങള്‍ ഉണ്ടായാലും. എല്ലാവര്‍ക്കും ഒരോ ഗാനമുണ്ട് ആത്മവിശ്വാസത്തോടെ നിങ്ങളുടെ സമാധാനത്തിന് അത് പാടുക എന്നു പറഞ്ഞായിരുന്നു അഭയ ചിത്രം പങ്കുവച്ചത്. ഈ ചിത്രത്തിലുള്ള അഭയയുടെ വസ്ത്രത്തിനെ വിമര്‍ശിച്ചായിരുന്നു കമന്റ്.

‘നിങ്ങള്‍ക്ക് മുമ്പേ ജാനകിയമ്മയും, ചിത്ര ചേച്ചിയും എന്തിന് പറയുന്നു റിമി ടോമിയും എല്ലാം മാന്യമായ വേഷത്തിലൂടെ ഷോ ചെയ്തവരാണ്. വില കുറഞ്ഞ വസ്ത്ര മാന്യത കാണികുന്നത് കഴപ്പ് തന്നെയാണ്. എന്നായിരുന്നു ഒരാളുടെ കമന്റ്. അതിനാണ് അഭയ വായയടപ്പിക്കുന്ന മറുപടി നല്‍കിയത്.

‘താങ്കളുടെ മാന്യതയ്ക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാന്‍ എനിക്ക് സൗകര്യമില്ല. ജാനകിയമ്മയും ചിത്രാമ്മയുടെയും വാല്യൂ നിങ്ങള്‍ ഡ്രെസ്സിലാണല്ലോ കണ്ടത്’ എന്നാണ് അഭയ മറുപടിയായി കുറിച്ചത്.

മാത്രമല്ല മറ്റൊരു മോശം കമന്റിനും അഭയ പ്രതികരിച്ചിരുന്നു, മോശം വസ്ത്രം ധരിക്കുന്നത് കൊണ്ടാണോ നാട്ടില്‍ കൊച്ചുകുട്ടികള്‍ പോലും ബലാത്സംഗത്തിന് ഇരയാകുന്നത് എന്ന് അഭയ ചോദിച്ചു, വീണ്ടും പ്രകോപിച്ചുള്ള കമന്റ് വന്നതോടെ അഭയ വീണ്ടും മറുപടി നല്‍കി. ‘തങ്കള്‍ തങ്കളെ പറ്റി പറയുന്നതിനെ ജനറലൈസ് ചെയ്യാന്‍ ശ്രമിക്കരുത്. ഇതിനെ കഴപ്പ് എന്നാണ് പറയുക. അത് നാട്ടിലുള്ള സ്ത്രീകളോട് ഇറക്കരുത്. ആ കഴപ്പ് തീര്‍ക്കാനുള്ള ഇടം എന്റെ പോസ്റ്റിലെ കമന്റ് ബോക്‌സ് അല്ല’ -അഭയ മറുപടി നല്‍കി.

‘നാക്കു പെന്റ നാക്കു ടാക്ക’യെന്ന പാട്ടിലൂടെയാണ് അഭയ ഹിരണ്‍മയി പിന്നണി ഗായികയായത്. ഗോപി സുന്ദര്‍ ആയിരുന്നു അഭയയെ സംഗീതത്തിലേക്ക് കൈപിടിച്ചത്. പിന്നീട് ജീവിതത്തിലേക്കും കൈപിടിച്ചു. പക്ഷേ വര്‍ഷങ്ങള്‍ നീണ്ട ബന്ധം കഴിഞ്ഞ വര്‍ഷം ഇരുവരും പിരിഞ്ഞിരുന്നു. ഇതോടെയാണ് അഭയ നിരന്തരം വിവാദങ്ങളില്‍ നിറയുന്നത്.

Trending

To Top