ഞാൻ തമിഴത്തി… മലയാളി എന്ന് വിളിക്കുന്നത് എനിക്കിഷ്ടമല്ല ; പൊട്ടിത്തെറിച്ച് സായി പല്ലവി…

ഒരു മുഖക്കുരു വന്നാല്‍ മാനസ്സികമായി തളര്‍ന്നുപോകുന്ന മലയാളിപ്പെണ്‍കുട്ടികള്‍ക്കിടയിലേയ്ക്ക് മുഖക്കുരുവിന് ഇത്ര സൗന്ദര്യമുണ്ടെന്ന് തുറന്നുകാട്ടിക്കൊണ്ട് പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ മലര്‍ എന്ന സായി പലവിയുടെ വരവോടെയാണ്. ഒപ്പം ആ നൃത്തച്ചുവടുകള്‍ കൂടി…

ഒരു മുഖക്കുരു വന്നാല്‍ മാനസ്സികമായി തളര്‍ന്നുപോകുന്ന മലയാളിപ്പെണ്‍കുട്ടികള്‍ക്കിടയിലേയ്ക്ക് മുഖക്കുരുവിന് ഇത്ര സൗന്ദര്യമുണ്ടെന്ന് തുറന്നുകാട്ടിക്കൊണ്ട് പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ മലര്‍ എന്ന സായി പലവിയുടെ വരവോടെയാണ്. ഒപ്പം ആ നൃത്തച്ചുവടുകള്‍ കൂടി ആയപ്പോള്‍ പ്രേക്ഷക ഹൃദയം തന്നെ പിടിച്ചടക്കി. അമിതമായ മേക്കപ്പ് ഇഷ്ടമില്ലാത്ത താരംകൂടിയാണ് സായി പല്ലവി.

മുഖക്കുരുവിന്റെ ഐശ്വര്യം കൊണ്ടോ എന്തോ ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്ന നായികയായി വേഗത്തില്‍ മാറാന്‍ സായി പല്ലവിയ്ക്ക് മാറിക്കഴിഞ്ഞു.

മലയാളത്തിലെ ആദ്യ സായ്പല്ലവി ചിത്രം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി നായകനായി എത്തിയ പ്രേമം ആയിരുന്നു. നായകന്റെ വിവിധ പ്രായത്തിലെ പ്രേമം തുറന്നുകാട്ടുന്ന ചിത്രത്തില്‍ മൂന്നു നായികമാരില്‍ ഒരാള്‍ ആയിരുന്നു സായി. ചിത്രത്തിലെ മലര്‍ മിസ് എന്ന കഥാപാത്രം സായിക്ക് നേടിക്കൊടുത്ത മൈലേജ് ചെറുത് ഒന്നുമല്ല.

നിവിന്‍ പോളിയെ കൂടാതെ മലയാളത്തില്‍ കലി എന്ന ചിത്രത്തില്‍ ദുല്‍ഖറിനെയും ഒപ്പം ഫഹദ് ഫാസിലിന്റെയും നായികായിട്ടുണ്ട്. തമിഴില്‍ സൂര്യയുടെയും ധനുഷിന്റേയും നായികായിട്ടുള്ള സായി പല്ലവി തെലുങ്കിലും സിനിമകള്‍ ചെയ്തിട്ടുണ്ട്.

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ തീരെ ഇഷ്ടമില്ലാത്ത മലയാളത്തനിമയില്‍ കൂടുതല്‍ കാണപ്പെടുന്ന താരം എന്നാല്‍, മലയാളിയല്ല കേട്ടോ… സായി പല്ലവി സെന്‍താമരൈ എന്നാണ് സായിയുടെ മുഴുവന്‍ പേര്. തമിഴ്‌നാട്ടില്‍ കോട്ടഗിരി എന്ന സ്ഥലത്തു സായി പല്ലവി ജനിക്കുന്നത്. അഭിനയ രംഗത്തും നൃത്തരംഗത്തും ഒരുപോലെ തിളങ്ങിയ സായി പല്ലവി ഒരു ഡോക്ടറാണ്.

ഒരു അഭിമുഖത്തില്‍ തന്നെ മലയാളി എന്ന് വിളിച്ചതിനെതിരെ സായ്പല്ലവി രോഷംകൊണ്ടു എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താന്‍ മലയാളി അല്ല എന്നും തമിഴ്‌നാട് ആണ് തന്റെ സ്വദേശമെന്നും സായി പല്ലവി പറയുന്നു.

മലയാളത്തില്‍ പടങ്ങള്‍ ചെയ്തു എന്ന് കരുതി തന്നെ മലയാളി ആയി മുദ്രകുത്തരുത് എന്നും മലയാളി എന്നുള്ള വിളി തനിക്ക് തീരെ ഇഷ്ടമല്ല എന്നും സായി പല്ലവി തുറന്നു പറഞ്ഞു. താന്‍ തമിഴത്തിയാണ്, അതുകൊണ്ടു തന്നെ തമിഴ്‌നാട്ടുകാരി എന്ന് വിളിക്കുന്നത് കേള്‍ക്കാന്‍ ആണ് ഇഷ്ടമെന്നും സായി പല്ലവി പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2008 ല്‍ ധൂം ധാം എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു എങ്കില്‍ കൂടിയും സായി എന്ന താരത്തിനെ ആരും തിരിച്ചറിഞ്ഞില്ല. എന്നാല്‍ 2015 ല്‍ പ്രേമത്തില്‍ അഭിനയിച്ചതോടെയാണ് സായിയുടെ തലവര തെളിഞ്ഞത്.

Sai-Pallavi01
Sai-Pallavi01

അഭിനയത്തിനൊപ്പം ഡാന്‍സില്‍ കൂടി തിളങ്ങിയിട്ടുള്ള താരം സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ചില നിബന്ധനകള്‍ വെക്കുന്നത് പലപ്പോഴും നിര്‍മാതാക്കള്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. ഇത്തരത്തില്‍ ഉള്ള നിബന്ധനകള്‍ താരത്തെ പലപ്പോഴും അഹങ്കാരി എന്നുള്ള വിളി വരെ എത്തിച്ചിട്ടുണ്ട്.

സൗത്ത് ഇന്ത്യയിലെ ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ നര്‍ത്തകിയായിരിക്കെയാണ് സായി അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്.