നടി ബിന്ദു പണിക്കരുടെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു

നടി ബിന്ദു പണിക്കരുടെ സഹോദരന്‍ എം. ബാബുരാജ് വാഹനാപകടത്തില്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരന്‍ വരാപ്പുഴ വിഷ്ണു ടെമ്പിള്‍ റോഡ് കൃഷ്ണകൃപയില്‍ എം. ബാബുരാജ്. 52…

നടി ബിന്ദു പണിക്കരുടെ സഹോദരന്‍ എം. ബാബുരാജ് വാഹനാപകടത്തില്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരന്‍ വരാപ്പുഴ വിഷ്ണു ടെമ്പിള്‍ റോഡ് കൃഷ്ണകൃപയില്‍ എം. ബാബുരാജ്. 52 വയസായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വരാപ്പുഴ പാലത്തില്‍ വച്ച് ബാബുരാജിനെ വാഹനം ഇടിച്ചിട്ടത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ പിന്നാലെ വന്ന കുടുംബം ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന വടകര ദാമോദരന്റെയും നീനാമ്മയുടെയും മകനാണ്. കൊച്ചി തുറമുഖ തൊഴിലാളി യൂണിയന്‍(സി.പി.എസ്.എ) ഓര്‍ഗനൈസിംഗ് സെക്രട്ടറിയും എച്ച്.എം.എസ്. മുന്‍ ജില്ലാ പ്രസിഡന്റുമാണ്. ഭാര്യ: സ്മിത പി. നായര്‍ (സംഗീതാദ്ധ്യാപിക, കോട്ടയം കുമ്മനം കുറുപ്പന്തറ കുടുംബാംഗം). മകന്‍: ശബരീനാഥ്.