യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ നേടിയ നടി അഞ്ജലി അമീര്‍ അത്ര ചില്ലറക്കാരിയല്ല, ആരാണെന്നോ…?

ഇപ്പോള്‍ യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ നേടിയിരിക്കുന്ന നടി അഞ്ജലി അമീര്‍ ആരാണെന്നോ… കക്ഷി അത്ര ചില്ലറക്കാരിയൊന്നുമല്ല, പിന്നെയോ..? ഒരു ചിത്രത്തില്‍ നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയാണ് അഞ്ജലി. മമ്മൂട്ടി നായകനായി എത്തിയ…

ഇപ്പോള്‍ യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ നേടിയിരിക്കുന്ന നടി അഞ്ജലി അമീര്‍ ആരാണെന്നോ… കക്ഷി അത്ര ചില്ലറക്കാരിയൊന്നുമല്ല, പിന്നെയോ..?

ഒരു ചിത്രത്തില്‍ നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയാണ് അഞ്ജലി. മമ്മൂട്ടി നായകനായി എത്തിയ പേരന്‍പ് എന്ന ദ്വിഭാഷാ ചിത്രമാണ് അഞ്ജലിയുടെ കരിയറിലെ ടേണിങ് പോയിന്റ്. പിന്നീട് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സുവര്‍ണപുരുഷന്‍ എന്ന ചിത്രത്തിലും സൂചിയും നൂലും എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു.

ശരത് അപ്പാനി നായകനാകുന്ന പുതിയ ചിത്രം ‘ബെര്‍നാഡ്’ ആണ് അഞ്ജലി അമീറിന്റെ വരാനിരിക്കുന്ന ചിത്രം.

ദുബായ് ഇ സി എച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സി ഇ ഒ ഇഖ്ബാല്‍ മാര്‍ക്കോണി, ആദില്‍ സാദിഖ്, ഫാരിസ് എഫ്പിസി, മുഹമ്മദ് റസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിസ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ താരം തന്റെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.