Film News

ഏബ്രിഡ് ഷൈൻ ചിത്രത്തിൽ ഹണി റോസ്! ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ 

ഏബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഹണി റോസ്, താരത്തെ പ്രധാന കഥപാത്രമാക്കിയുള്ള സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സിനിമയുടെ ടൈറ്റിലും, ഫസ്റ്റ് ലുക്ക് പോസ്റ്ററും ജൂലൈ 14  നെ വൈകിട്ട് അഞ്ചുമണിക്ക് പുറത്തുവിടും. ബാദുഷ പ്രൊഡക്ഷന്സും  പെൻ ആൻഡ് പേപ്പറുമാണ് ഈ ചിത്രത്തിന്റെ നിർമാതാക്കൾ.

ടൈറ്റിൽ പോസ്റ്ററിൽ സംവിധായകനെ ഉൾെപ്പടുള്ളവരുടെ [പേര് വെളിപ്പെടുത്തിയിലെങ്കിലും ഇനിയും വരും ദിവസങ്ങളിൽ ചിത്രത്തെ കുറിച്ചുള്ള മറ്റുള്ള വിവരങ്ങൾ പുറത്തുവിടുന്നതായിരിക്കും, മോൺസ്റ്ററിനു ശേഷം ഹണി റോസ് ഒരു ശക്തമായ കഥപാത്രമായി എത്തുകയാണ് ഈ ചിത്രത്തിലൂടെ.

ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആണ് ഹണി റോസ് സിനിമയിലേക്ക് കടന്നു വന്നത്, അതിനു ശേഷം താരം അന്യ ഭാഷാചിത്രങ്ങളിലും തന്റേതായ അഭിനയ മികവ് കാണിച്ചിരുന്നു, ഈ അടുത്തിടക്ക് താരത്തിന്റെ ഉത്ഘാടന ചടങ്ങുകളുടെ ചിത്രങ്ങൾ ഏലാം തന്നെ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ പിടിച്ചിരുന്നു,

 

Trending

To Top