ബൈക്കില്‍ യൂറോപ്പ് ചുറ്റിക്കറങ്ങി അജിത്; പാഷന്‍ വിടാത്ത താരമെന്ന് ആരാധകര്‍

തമിഴകത്ത് മാത്രമല്ല, മലയാളികളുടെയും പ്രിയതാരമാണ് അജിത്. എന്നാല്‍ താരത്തിന് അഭിനയത്തിന് പുറമെ മറ്റൊരു ഇഷ്ടം കൂടി ഉണ്ട്. അത് യാത്രയാണ്. താനൊരു യാത്രാ പ്രേമിയാണെന്ന് അജിത് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ യാത്രാ ചിത്രങ്ങളും വീഡിയോകളും…

തമിഴകത്ത് മാത്രമല്ല, മലയാളികളുടെയും പ്രിയതാരമാണ് അജിത്. എന്നാല്‍ താരത്തിന് അഭിനയത്തിന് പുറമെ മറ്റൊരു ഇഷ്ടം കൂടി ഉണ്ട്. അത് യാത്രയാണ്. താനൊരു യാത്രാ പ്രേമിയാണെന്ന് അജിത് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ യാത്രാ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ബൈക്കില്‍ യൂറോപ്പില്‍ ചുറ്റിക്കറങ്ങുകയാണ് താരം. യാത്രയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ”പാഷന്‍ പിന്തുടരുന്നതില്‍ ഒരിക്കലും പരാജയപ്പെടാത്ത താരം,” എന്നാണ് ചിത്രങ്ങള്‍ കണ്ട ആരാധകര്‍ പറയുന്നത്.

ഹൈദരാബാദ്-സിക്കിം-ചെന്നൈ എന്നിവിടങ്ങളില്‍ 4500 കിലോമീറ്റര്‍ ബൈക്ക് ട്രിപ്പ് നടത്തി താരം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വഴിവക്കിലെ ഒരു ചാട്ട് ഷോപ്പില്‍ നിന്ന് അജിത്ത് ഭക്ഷണം കഴിക്കുന്നത് കണ്ട ആരാധകന്‍ അദ്ദേഹത്തെ തിരിച്ചറിയുകയും ഒപ്പം നിന്ന് ഒരു ചിത്രമെടുക്കുകയും ചെയ്തതോടെയാണ് ആ യാത്ര സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ യൂറോപ്യന്‍ നഗരം ചുറ്റിക്കറങ്ങുന്ന അജിത്തിന്റെ വിവിധ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിട്ടുള്ളത്.

സൂപ്പര്‍ ബൈക്കുകളോട് ആരാധനയുള്ള അജിത് റേസിംഗ് ട്രാക്കുകളിലേക്കും എത്താറുണ്ട്. ‘വലിമൈ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബൈക്ക് സ്റ്റണ്ട് നടത്തുമ്പോള്‍ രണ്ട് തവണ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദും നടന്‍ അജിത്തും ഒന്നിക്കുന്ന ‘എകെ 61’ ആണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. മഞ്ജു വാര്യരും ചിത്രത്തില്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.