“ട്രോളന്മാരെ ഞാന്‍ കുറ്റം പറയില്ല…ആ അവസ്ഥ ഞാന്‍ മറികടന്നു”- ചിമ്പു

ഒരുപാട് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ചിമ്പു. ഒരിടയ്ക്ക് ജീവിത പ്രതിസന്ധികളും സിനിമകളും അദ്ദേഹത്തെ തളര്‍ത്തിയെങ്കിലും ചിമ്പു എന്ന നടന്റെ ശക്തമായ ഒരു തിരിച്ചുവരവിനാണ് സിനിമാലോകം ഇപ്പോള്‍ സാക്ഷിയായിരിക്കുന്നത്. തന്റെ കരിയര്‍…

ഒരുപാട് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ചിമ്പു. ഒരിടയ്ക്ക് ജീവിത പ്രതിസന്ധികളും സിനിമകളും അദ്ദേഹത്തെ തളര്‍ത്തിയെങ്കിലും ചിമ്പു എന്ന നടന്റെ ശക്തമായ ഒരു തിരിച്ചുവരവിനാണ് സിനിമാലോകം ഇപ്പോള്‍ സാക്ഷിയായിരിക്കുന്നത്. തന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച മാനാട് എന്ന സിനിമ തമിഴ്‌നാട്ടില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു പരിപാടിയ്ക്കിടെ അദ്ദേഹം വേദിയില്‍ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുകയുണ്ടായി ആരാധകരോട് എന്റെ ഒപ്പം നില്‍ക്കണം എന്നും ജീവിതത്തിലെ ഒരു വല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് എന്നും. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ കിട്ടിയ മികച്ച അഭിപ്രായങ്ങള്‍ അദ്ദേഹത്തിന് പുതുജീവന്‍ നല്‍കിയിട്ടുണ്ടാവണം. തന്റെ സ്വഭാവത്തിലടക്കം താന്‍ ഒരുപാട് മാറിയിട്ടുണ്ടെന്നാണ് നടന്‍ ചിമ്പു പറയുന്നത്. ഇങ്ങനെ പറഞ്ഞ് തുടങ്ങുന്ന താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പണ്ട് എന്ത് കേട്ടാലും പ്രതികരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ കേട്ടാലും ആവശ്യമുള്ളതാണെന്ന് തോന്നിയാല്‍ മാത്രമേ മനസിലേക്ക് എടുക്കുകയുള്ളു എന്നാണ് താരം പറയുന്നത്. പ്രതികരിച്ച് കഴിയുമ്പോള്‍ തന്റെ നേര്‍ക്ക് വരുന്ന വിമര്‍ശനങ്ങള്‍ തന്നെ ഏറെ അസ്വസ്ഥനാക്കുമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. എല്ലാം വളരെ സാവധാനം ഇരുന്ന് കേട്ട് മനസിലാക്കി പഠിക്കും. സ്വയം സംതൃപ്തിക്കും സന്തോഷത്തിനുമാണ് പ്രാധാന്യം.

മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ കേട്ടാലും ആവശ്യമുള്ളതാണെന്ന് തോന്നിയാല്‍ മാത്രമെ മനസിലേക്ക് എടുക്കാറുള്ളൂവെന്നും സിമ്പു പറയുന്നു. അതേസമയം ട്രോളന്മാരെ ഒരിക്കലും കുറ്റം പറയില്ലെന്നും അത് ഓരോരുത്തരുടെ അഭിപ്രായമാണെന്നും അദ്ദേഹം വീഡിയോയില്‍ കൂട്ടിച്ചേര്‍ക്കുന്നു.