ന്യായികരിക്കാൻ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോൾ..എന്നാലും എന്റെ ശ്രീമതി ടീച്ചറെ എന്ന് വിളിക്കാൻ തോന്നുന്നു: ഹരീഷ് പേരാടി

മഹാരാജാസ് കോളേജിൽ നിന്ന് മുൻ എസ്എഫ്ഐ വനിതാ നേതാവും അധ്യാപികയുമായ കെ.വിദ്യ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് വൻ വിവാദമായിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ സിപിഎം നേതാവ് പി.കെ ശ്രീമതിയുടെ കെ.വിദ്യയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഫേയ്‌സ്ബുക്ക്…

മഹാരാജാസ് കോളേജിൽ നിന്ന് മുൻ എസ്എഫ്ഐ വനിതാ നേതാവും അധ്യാപികയുമായ കെ.വിദ്യ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് വൻ വിവാദമായിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ സിപിഎം നേതാവ് പി.കെ ശ്രീമതിയുടെ കെ.വിദ്യയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റും വന്നിരുന്നു. ‘എന്നാലും എന്റെ വിദ്യേ’ എന്നായിരുന്നു പി.കെ ശ്രീമതിയുടെ പോസ്റ്റ്.

ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. നടൻ ഇത് വിഷയത്തിൽ നിന്ന് തടിയൂരാനുള്ള ശ്രമമാണ് ഇതെന്നാണ് ഹരീഷ് പേരടി പറയുന്നത്. ”ഇത്തരം ജാല വിദ്യക്കാരെയൊക്കെ വിദ്യാർത്ഥി സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ പിടിച്ചിരുത്തിയതിനുശേഷം..ന്യായികരിക്കാൻ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോൾ..എന്നാലും എന്റെ ശ്രീമതി ടീച്ചറെ എന്ന് വിളിക്കാൻ തോന്നുന്നു…മഴവിൽ സലാം”.

അതേ സമയം താൻ വിവാദം അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രമാണെന്നും അതിൽ കൂടുതൽ ഒന്നും അറിയില്ലെന്നും കെ വിദ്യ പറഞ്ഞു. വ്യാജ രേഖ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാൻ വിദ്യ തയ്യാറായില്ല. ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരം വിദ്യ ഇതുവരെ നൽകിയിട്ടില്ല. അതേ സമയം വിദ്യ വ്യാജരേഖ നിർമിച്ചത് തെറ്റെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രതികരിച്ചിട്ടുണ്ട്.