നടന്‍ കുണ്ടറ ജോണി അന്തരിച്ചു!! ഓര്‍മ്മയായത് മലയാള സിനിമയുടെ സുന്ദര വില്ലന്‍

മലയാളത്തിലെ പ്രശസ്ത നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇന്ന് രാത്രി 10 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. വൈകുന്നേരം നെഞ്ചുവേദന തുടര്‍ന്ന് കൊല്ലത്തെ…

മലയാളത്തിലെ പ്രശസ്ത നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇന്ന് രാത്രി 10 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. വൈകുന്നേരം നെഞ്ചുവേദന തുടര്‍ന്ന് കൊല്ലത്തെ ബെന്‍സിയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയാഘാതം ആണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കുണ്ടറ ജോണി. മലയാളത്തില്‍ മാത്രം നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ഒരു നടന്‍ കൂടി വിട പറഞ്ഞിരിക്കുകയാണ്.

കിരീടത്തിലെ കീരിക്കാടന്‍ ജോസിനൊപ്പം നിന്ന പരമേശ്വരന്‍ എന്ന കഥാപാത്രം മാത്രം മതി കുണ്ടറ ജോണിയെന്ന മികച്ച നടനെ മലയാള സിനിമാ ആസ്വാദകര്‍ക്ക് ഓര്‍ക്കാന്‍.

1979ല്‍ പുറത്തിറങ്ങിയ അഗ്‌നിപര്‍വതം ആണ് ആദ്യചിത്രം. അവസാനമായി അഭിനയിച്ച ചിത്രം ഉണ്ണി മുകുന്ദന്‍ നായകനായ ‘മേപ്പടിയാന്‍ ആണ്. മലയാളത്തിന് പുറമെ തമിഴ്‌ലും കന്നഡയിലും തെലുങ്കിലും അഭിനയിച്ചു. കിരീടം, ചെങ്കോല്‍,നാടോടി കാറ്റ്, ഗോഡ് ഫാദര്‍ എന്നിവ അറെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. മലയാള സിനിമ