തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ അമ്മ അന്തരിച്ചു !!

തെലുങ്ക് സൂപ്പർ താരമാണ് മഹേഷ് ബാബു. ഇപ്പോൾ താരത്തിന്റെ ‘അമ്മ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു. തെലുങ്കിലെ മുതിര്‍ന്ന നടന്‍ കൃഷ്ണയുടെ ഭാര്യ കൂടിയാണ് ഇന്ദിര. ഇന്ദിരയുമായി വേര്‍പിരിഞ്ഞ കൃഷ്ണ പിന്നീട് വിജയനിര്‍മലയെ വിവാഹം ചെയ്യുകയും…

തെലുങ്ക് സൂപ്പർ താരമാണ് മഹേഷ് ബാബു. ഇപ്പോൾ താരത്തിന്റെ ‘അമ്മ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു. തെലുങ്കിലെ മുതിര്‍ന്ന നടന്‍ കൃഷ്ണയുടെ ഭാര്യ കൂടിയാണ് ഇന്ദിര. ഇന്ദിരയുമായി വേര്‍പിരിഞ്ഞ കൃഷ്ണ പിന്നീട് വിജയനിര്‍മലയെ വിവാഹം ചെയ്യുകയും ഉണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം. ഒമ്ബത് മണി മുതല്‍ ഹൈദരാബാദ് പദ്മാലയ സ്റ്റുഡിയോയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം മഹാപ്രസ്ഥാനില്‍ സംസ്കാരച്ചടങ്ങുകള്‍ നടക്കുമെന്ന് താര കുടുംബം അറിയിച്ചിട്ടുണ്ട്.

താരത്തിന്റെ അടുത്തായി നടക്കുന്ന രണ്ടാമത്തെ മരണം കൂടിയാണ് ഇത്. സഹോദരന്‍ രമേഷ് ബാബു ഈയിടെയാണ് അന്തരിച്ചത്.