ഗോളടിച്ച് കയറി മെസ്സിപ്പട!!! ആഹ്ലാദനിമിഷത്തിന്റെ സെല്‍ഫി പകര്‍ത്തി മമ്മൂട്ടി

ഫിഫ വേള്‍ഡ് കപ്പ് പോരാട്ടത്തിനിടെ ഗ്യാലറിയില്‍ നിന്നുള്ള സെല്‍ഫി പങ്കുവച്ച് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുന്നു. എന്തൊരു അന്തരീക്ഷം..എന്തൊരു നിമിഷം’ എന്ന് പറഞ്ഞാണ് സന്തോഷ നിമിഷം മമ്മൂട്ടി…

ഫിഫ വേള്‍ഡ് കപ്പ് പോരാട്ടത്തിനിടെ ഗ്യാലറിയില്‍ നിന്നുള്ള സെല്‍ഫി പങ്കുവച്ച്
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുന്നു. എന്തൊരു അന്തരീക്ഷം..എന്തൊരു നിമിഷം’ എന്ന് പറഞ്ഞാണ് സന്തോഷ നിമിഷം മമ്മൂട്ടി ട്വിറ്ററില്‍ ചിത്രം പങ്കുവച്ചത്. നിര്‍മാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം സെല്‍ഫിയില്‍ ഉണ്ട്.

മത്സരം നേരില്‍ കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും അതിഥികളായി ലുസൈല്‍ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ ലോകം ഒന്നടങ്കം ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തിലെത്തിലേക്ക് ഇറങ്ങുമ്പോള്‍, ഏറ്റവും അര്‍ഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയര്‍ത്താന്‍ സാധിക്കട്ടെ. ആശംസകള്‍’, എന്ന മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

2022 ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെതിരേ അര്‍ജന്റീന രണ്ട് ഗോളുകള്‍ക്ക് മുന്നിലാണ്.
നായകന്‍ ലയണല്‍ മെസ്സിയും എയ്ഞ്ജല്‍ ഡി മരിയയുമാണ് അര്‍ജന്റീനയ്ക്കായി ഗോള്‍വല കുലുക്കിയത്.