തെരുവില്‍ കിടിലന്‍ ഡാന്‍സുമായി രണ്ടു പേര്‍; വീഡിയോ പങ്കുവെച്ച് മന്ത്രി

പ്രത്യേകിച്ച് ഒരു ആമുഖവും ആവശ്യമില്ലാത്ത രാഷ്ട്രീയക്കാരില്‍ ഒരാളാണ് നാഗാലാന്‍ഡ് മന്ത്രി ടെംജെന്‍ ഇംന അലോങ്. തന്റെ നര്‍മ്മം നിറഞ്ഞ പോസ്റ്റുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ അത്രയേറെ താരമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ…

പ്രത്യേകിച്ച് ഒരു ആമുഖവും ആവശ്യമില്ലാത്ത രാഷ്ട്രീയക്കാരില്‍ ഒരാളാണ് നാഗാലാന്‍ഡ് മന്ത്രി ടെംജെന്‍ ഇംന അലോങ്. തന്റെ നര്‍മ്മം നിറഞ്ഞ പോസ്റ്റുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ അത്രയേറെ താരമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ തരംഗം ആകാറുണ്ട്. ചെറിയ കണ്ണുകള്‍ ഉള്ളവനും അവിവാഹിതനാണെന്നതുമടക്കമുള്ള പരാമര്‍ശങ്ങള്‍ നടത്തിയത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം ജനപ്രിയനാണ്. ഇപ്പോള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. തെരുവില്‍ നൃത്തം ചെയ്യുന്ന രണ്ട് പുരുഷന്മാരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

അലോങ് ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. മൈക്കല്‍ ജാക്സണ്‍ ജനപ്രിയമാക്കിയ ചില ചുവടുകള്‍ ഇരുവരും ശ്രമിക്കുന്നതായി വീഡിയോയില്‍ കാണാം. ‘നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍, ആളുകളുടെ വാക്കുകള്‍ ഹൃദയത്തിലേക്ക് എടുക്കുന്നത് നിര്‍ത്തുക!’ എന്നാണ് അടിക്കുറിപ്പ് നല്‍കിയത്. വീഡിയോ 72,000-ലധികം പേര്‍ കണ്ടു. നിരവധി പ്രതികരണങ്ങളും നേടി.

”ഒരിക്കലും ഒരാളെ അവരുടെ രൂപം നോക്കി വിലയിരുത്തരുത്,” ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു. ”ഇത് എന്നെ ഇന്ന് ചിരിപ്പിച്ചു,” മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ”അവരുടെ സന്തോഷം വളരെ പരിശുദ്ധമാണ്, മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.