60ാം വയസ്സില്‍ ഡയറ്റും വര്‍ക്ക് ഔട്ടുമായി മന്‍സൂര്‍ അലി ഖാന്‍!!! ബഹുമാനം കൂടിയെന്ന് ആരാധകര്‍

മലയാളികളുടെ പ്രിയതാരമാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് മന്‍സൂര്‍ അലി ഖാന്‍. മിക്ക സിനിമകളിലും താരം നെഗറ്റീവ് ഗെറ്റപ്പിലാണ് എത്തിയിരുന്നത്. നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍…

മലയാളികളുടെ പ്രിയതാരമാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് മന്‍സൂര്‍ അലി ഖാന്‍. മിക്ക സിനിമകളിലും താരം നെഗറ്റീവ് ഗെറ്റപ്പിലാണ് എത്തിയിരുന്നത്. നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ ഇദ്ദേഹം ഗുണ്ടാ കഥാപാത്രമായി എത്തിയത്. സത്യം ശിവം സുന്ദരം മലയാളത്തിലെ ശ്രദ്ധേയമായ ചിത്രമാണ്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷമാണ് ശ്രദ്ധേയമാകുന്നത്. തടി കുറയ്ക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ് താരം എന്നാണ് റിപ്പോര്‍ട്ടുകള്‍. 60 വയസ്സിലാണ് താരം വ്യായാമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

കൃത്യമായ വ്യായാമത്തിന് ഒപ്പം ഇദ്ദേഹം ഭക്ഷണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജിമ്മില്‍ നിന്നും വര്‍ക്ക് ഔട്ട് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വര്‍ക്കൗട്ട് വീഡിയോ ആണിപ്പോള്‍സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

അതേ സമയം നിരവധി ആളുകള്‍ ഇദ്ദേഹത്തിനെ പരിഹസിക്കുന്നുണ്ട്. ഈ അറുപതാം വയസ്സില്‍ ഇനി തടി കുറച്ചിട്ട് നിങ്ങള്‍ എന്തിനാണ് പോകാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. അതേസമയം ഇദ്ദേഹം തടി കുറയ്ക്കുവാനുള്ള യഥാര്‍ത്ഥ കാരണം അറിഞ്ഞപ്പോള്‍ നിരവധി ആളുകള്‍ ആണ് താരത്തിനെ അഭിനന്ദിക്കുന്നത്. കാരണം അറിഞ്ഞപ്പോള്‍ നിങ്ങളോടുള്ള ബഹുമാനം കൂടി എന്നാണ് ആരാധകര്‍ പറയുന്നത്.

ലുകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ദളപതി 6 7. ഒരുപാട് വില്ലന്‍ കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ ഉണ്ടാകും എന്നാണ് സൂചന. ഈ സിനിമയില്‍ ഒരു വില്ലന്‍ കഥാപാത്രമാകുന്നത് മന്‍സൂര്‍ അലി ഖാന്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകേഷ് കനകരാജിന്റെ നിര്‍ദ്ദേശപ്രകാരം ആണ് താരം ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.