Film News

ജയറാമും പാര്‍വതിയും മിനിസ്‌ക്രീനിലേക്ക്!!

മലയാളത്തിലെ ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാര്‍വതിയും. അപൂര്‍വമായിട്ടേ ദമ്പതിമാരെ ഒരുമിച്ച് പൊതുചടങ്ങുകളില്‍ കാണാറുള്ളൂ. അങ്ങനെ മാത്രമേ ആരാധകര്‍ക്ക് പഴയ നായികയെ വീണ്ടും കാണാന്‍ അവസരം ലഭിക്കാറുള്ളൂ.

വിവാഹ ശേഷം സിനിമയോട് ബൈ പറഞ്ഞ നല്ല കുടുംബിനിയായി മാളവികയുടെയും കാളിദാസിന്റെയും അമ്മയായി കഴിയുകയാണ് താരം. അടുത്തിടെയായ അഭിമുഖങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമയിലേക്ക് തിരിച്ചുവരുന്നെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഇപ്പോഴിതാ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ താര ദമ്പതികള്‍ മിനിസ്‌ക്രീനിലേക്ക് ഒരുമിച്ച് എത്തുകയാണ്. മഴവില്‍ മനോരമയിലെ എന്റെ അമ്മ സൂപ്പറാ പരിപാടിയിലേക്കാണ് ജയറാമും പാര്‍വതിയും എത്തുന്നത്. ഷോയും പ്രമോ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

വേറിട്ട ജീവിതാനുഭവങ്ങളും കഴിവുകളും പങ്കുവെയ്ക്കുന്ന റിയാലിറ്റി ഷോയാണ് ‘എന്റെ അമ്മ സൂപ്പറാ’. ജീവിതത്തിലെ പല തുറകളില്‍ നിന്നുള്ള അമ്മമാര്‍ കുട്ടികള്‍ക്കൊപ്പം അരങ്ങിലെത്തുന്ന പരിപാടിയാണ്. നടിമാരായ പൂര്‍ണിമ ഇന്ദ്രജിത്, വിനയപ്രസാദ്, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം എന്നിവരാണ് ഷോയില്‍ വിധികര്‍ത്താക്കളായി എത്തുന്നത്.

Trending

To Top