ഓംകാറിന്റെ കൂടി വരവോടെ ഇത്തവണ സ്‌പെഷ്യലാണ്!!! സന്തോഷം പങ്കിട്ട് നരേന്‍

ഹിറ്റ് ചിത്രം ഫോര്‍ ദ് പീപ്പിളിലൂടെ മലയാളത്തിലെത്തി ശ്രദ്ധേയനായ താരമാണ് നടന്‍ നരേന്‍. മലയാളത്തിലും തമിഴകത്തിലും ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് താരം. ഇപ്പോഴിതാ വിവാഹ വാര്‍ഷികത്തിന്റെ സന്തോഷമാണ് നരേന്‍ പങ്കുവച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള ചിത്രം…

ഹിറ്റ് ചിത്രം ഫോര്‍ ദ് പീപ്പിളിലൂടെ മലയാളത്തിലെത്തി ശ്രദ്ധേയനായ താരമാണ് നടന്‍ നരേന്‍. മലയാളത്തിലും തമിഴകത്തിലും ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് താരം. ഇപ്പോഴിതാ വിവാഹ വാര്‍ഷികത്തിന്റെ സന്തോഷമാണ് നരേന്‍ പങ്കുവച്ചിരിക്കുന്നത്.

കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം വിവാഹ വാര്‍ഷികത്തിന്റെ സന്തോഷമറിയിച്ചത്. മകന്‍ ഓംകാറിന്റെ വരവോടെ ഇത്തവണത്തെ വിവാഹവാര്‍ഷികം പ്രത്യേകത നിറഞ്ഞതാണെന്ന് താരം പറയുന്നു.

അടുത്തിടെയാണ് താരത്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. താരം തന്നെയാണ് സന്തോഷ നിമിഷം പങ്കുവച്ചത്. മകള്‍ തന്മയായും ഓംകാറും ചേര്‍ന്നപ്പോള്‍ നമ്മുടെ കുടുംബം പൂര്‍ത്തിയായെന്നും നരേന്‍ കുറിച്ചു.

”നമ്മളെ കൂടാതെ തന്മയോടൊപ്പം ഓംകാറിന്റെ കൂടി വരവോടെ ഇത് തീര്‍ച്ചയായും ഒരു പ്രത്യേകത നിറഞ്ഞ വിവാഹ വാര്‍ഷികമാണ്. പ്രിയപ്പെട്ടവള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍.” എന്നാണ് ഹൃദ്യമായ കുടുംബ ചിത്രം പങ്കിട്ട് നരേന്‍ കുറിച്ചത്. ഭാര്യയോടൊപ്പം മക്കള്‍ തന്മയ ഓംകാര്‍ എന്നിവരുടെ ചിത്രവും നരേന്‍ പങ്കുവച്ചിട്ടുണ്ട്.

സഹനടനായും നായകനായും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച
സൂപ്പര്‍ഹിറ്റ് ചിത്രം അച്ചുവിന്റെ അമ്മയ്ക്ക് ശേഷം നരേനും മീര ജാസ്മിനും ഒന്നിച്ച് എത്തുന്ന ചിത്രമാണ് ക്വീന്‍ എലിസബത്ത്. ചിത്രം അണിയറയിലൊരുങ്ങുകയാണ്.