അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകൻ പങ്കജ് ത്രിപാഠി

മുൻ പ്രധാനമന്ത്രിയും ബിജെപി നേതവുമായ അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതം സിനിയാവുന്നു. മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയേ എന്നാണ് സിനിയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ അടൽ ബിഹാരി വാജ്‌പേയി…

മുൻ പ്രധാനമന്ത്രിയും ബിജെപി നേതവുമായ അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതം സിനിയാവുന്നു. മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയേ എന്നാണ് സിനിയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ അടൽ ബിഹാരി വാജ്‌പേയി എത്തുന്നത് നടൻ പങ്കജ് ത്രിപാഠിയാണ്. മലയാളി മാധ്യമപ്രവർത്തകൻ ഉല്ലേഖ് എൻ.പി.യുടെ ‘ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയേ സംവിധാനം ചെയ്യുന്നത് രവി ജാദവാണ്. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഉത്കർഷ് നൈതാനിയാണ്. അതേ സമയം മനുഷ്യത്വമുള്ള ഒരു രാഷ്ട്രീയക്കാരനെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്ന് നായകനായ പങ്കജ് ത്രിപാഠി പറഞ്ഞു. മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയേ 2023 ക്രിസ്മസിന് റിലീസ് ചെയ്യാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

സന്ദീപ് സിങ്, സാം ഖാൻ, വിശാൽ ഗുർനാനി,വിനോദ് ഭാനുശാലി, കമലേഷ് ഭാനുശാലി എന്നിവർ ചേർന്നാണ് മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയേ നിർമിക്കുന്നത്. ആദ്യമായി 1996ൽ ഇന്ത്യൻ പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്‌പേയി തന്റെ ി ഭൂരിപക്ഷം തെളിയിക്കാനാൻ കഴിയാത്തതിനാൽ 13 ദിവസത്തിനകം പധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.തുടർന്ന് 1998ലും 1999ലും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി.2018 ആഗസ്റ്റ് 16ന് അന്തരിച്ചു.