നടൻ സത്യരാജിന്റെ മകൾ ദിവ്യ രാഷ്ട്രീയത്തിലേക്ക്!

തെന്നിന്ത്യൻ താരമായ സത്യരാജിന്റെ മകൾ ദിവ്യ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. സ്വന്തം സംസ്ഥാനത്തിനും ജനങ്ങൾക്കുമായി നിസ്വാർത്ഥമായി പ്രവർത്തിക്കാനാണ് തനിക്ക് ആഗ്രഹമെന്നും അതിനാലാണ് രാഷ്ട്രീയത്തിലേക്ക് വരാൻ താൻ തീരുമാനിച്ചതെന്നും ദിവ്യ വ്യക്തമാക്കി. ‘അതെ, എന്റെ മകൾ ദിവ്യ…

തെന്നിന്ത്യൻ താരമായ സത്യരാജിന്റെ മകൾ ദിവ്യ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. സ്വന്തം സംസ്ഥാനത്തിനും ജനങ്ങൾക്കുമായി നിസ്വാർത്ഥമായി പ്രവർത്തിക്കാനാണ് തനിക്ക് ആഗ്രഹമെന്നും അതിനാലാണ് രാഷ്ട്രീയത്തിലേക്ക് വരാൻ താൻ തീരുമാനിച്ചതെന്നും ദിവ്യ വ്യക്തമാക്കി. ‘അതെ, എന്റെ മകൾ ദിവ്യ ഉടൻ രാഷ്ട്രീയത്തിൽ ചേരും. അവൾ കഠിനാധ്വാനിയാണ് ഞാൻ അവളെ എപ്പോഴും പിന്തുണയ്ക്കും,’ സത്യരാജ് പ്രതികരിച്ചത് ഇങ്ങനെയാണ്.

ന്യുട്രീഷ്യനിസ്റ്റാണ് ദിവ്യ. പാവപ്പെട്ടവർക്ക് സൗജന്യ പോഷകാഹാരം നൽകുന്നതിനായി മഹിൽമതി ഇയക്കം എന്ന പേരിൽ ഒരു പ്രസ്ഥാനം നടത്തുന്ന ദിവ്യ ലോകത്തിലെ ഏറ്റവും വലിയ മിഡ് ഡേ മീൽ പരിപാടിയായ അക്ഷയപാത്രയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ്. അതേ സമയം ഏത് രാഷ്ട്രീയപാർട്ടിയിലാകും ദിവ്യ ചേരുക എന്നതിൽ വ്യക്തതയായിട്ടില്ല.

രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിൽ എത്തിയതിനെ കുറിച്ച് ദിവ്യ പറഞ്ഞത് ഇങ്ങനെയാണ് ”സാമൂഹിക നീതിയോടും രാഷ്ട്രീയത്തോടുമുള്ള എന്റെ അഭിനിവേശം എന്റെ കോളേജ് പഠനകാലത്താണ് ആരംഭിച്ചത്. ഞാൻ കഠിനാധ്വാനം ചെയ്തു, അടുത്ത മാസം രാഷ്ട്രീയത്തിൽ ചേരും. എന്റെ സംസ്ഥാനത്തിനും ജനങ്ങൾക്കുമായി ഞാൻ നിസ്വാർത്ഥമായി പ്രവർത്തിക്കും”