‘ ഇത് ഏജന്റ് മുത്തശ്ശി’; സിദ്ദിഖ് പങ്കുവെച്ച വീഡിയോ വൈറല്‍

Published by
Aswathy

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം സിനിമാ മേഖലയിലെ പല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച് പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ഏജന്റ് ടീനയുടെ ഫൈറ്റ് പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.ഇപ്പോഴിതാ ഏജന്റ് ടീനയുടെ രംഗത്തിന് പകരം മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രം ഹരിഹര്‍ നഗറിലെ വീഡിയോ ഉള്‍പ്പെടുത്തി പങ്കുവെച്ചിരിക്കുകയാണ് നടന്‍ സിദ്ദിഖ്. വിക്രമിലെ ബി.ജി.എം ഉള്‍പ്പെടുത്തിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഏജന്റ് മുത്തശ്ശി’ എന്ന ഹാഷ്ടാഗ് അടികുറിപ്പായി വെച്ചുകൊണ്ടാണ് സിദ്ദിഖ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്‍ ഹരിഹര്‍ നഗറില്‍ മുത്തശ്ശിയെ കാണാന്‍ പോകുമ്പോള്‍ സിദ്ധിഖ് അവതരിപ്പിച്ച കഥാപാത്രത്തെ മുത്തശ്ശിയെ അവതരിപ്പിച്ച ഫിലോമിനയുടെ കഥാപാത്രം വെട്ടാന്‍ വരുന്ന സീനാണ് വിഡിയോയിലുള്ളത്. വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

വാസന്തിയാണ് ടീനയെ വിക്രമില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡാന്‍സ് മേഖലയിലാണ് വാസന്തി പ്രവര്‍ത്തിക്കുന്നത്. റിലീസ് ചെയ്ത് 20 ദിവസങ്ങള്‍ കൊണ്ട് 400 കോടി ക്ലബ്ബില്‍ വിക്രം ഇടം നേടിയിരുന്നു. .കമല്‍ ഹാസന്‍ തന്നെയാണ് വിക്രത്തിന്റെ നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത്.