തുടരെ കഴിച്ച ഏതോ ആഹാരം CANCER ന്റെ രൂപത്തിൽ nice പണി തന്നു, ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു face ചെയ്തിരുന്ന ഞാൻ ആദ്യം ഒന്ന് പതറി വൈറലായി നടൻ സുധീറിന്റെ കുറിപ്പ്

വില്ലൻ വേഷങ്ങളിൽ കൂടി ശ്രദ്ധേയനായ നടൻ സുധീർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, സുധീറിന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം. ഡ്രാക്കുള സിനിമ മുതൽ body building എന്റെ passion ആണ്… എന്റെ…

വില്ലൻ വേഷങ്ങളിൽ കൂടി ശ്രദ്ധേയനായ നടൻ സുധീർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, സുധീറിന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.
ഡ്രാക്കുള സിനിമ മുതൽ body building എന്റെ passion ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും motivation ആകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം CANCER ന്റെ രൂപത്തിൽ nice പണി തന്നു.


ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു face ചെയ്തിരുന്ന ഞാൻ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാൻ പേടിയില്ല, മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ എനിക്ക് പേടിയായിരുന്നു..ദൈവതുല്യനായ Doctor റും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു…ജനുവരി 11 ന് surgery കഴിഞ്ഞു, അമൃതയിൽ ആയിരുന്നു..കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,…25 ന് stitch എടുത്തു.

chemotherapy start ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കൽസ് കേട്ടു മടുത്തു. എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാൻ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ shoot ൽ ഇന്നലെ join ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, Director മനു. പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തുവച്ച് കാണാം …ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെയെന്നുമായിരുന്നു സുധീര്‍ കുറിച്ചത്.

ഇതിനെയൊക്കെ ഒരു fever വന്നു പോകുന്ന ലാഘവത്തിൽ കണ്ടാൽ മതി…. Speedy recover. ഒരു ടെൻഷനും വേണ്ട . എല്ലാരുടെയും പ്രാർഥന കൂടെ ഉണ്ട് ..വീണ്ടും കരുത്തോടെ മലയാള സിനിമയിൽ sudheerettan ഉണ്ടാവും…നിരാശപ്പെടരുത് ധൈര്യമായിരിക്കുക… അനിഷ്ടമായതൊന്നും സംഭവിക്കില്ല… ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഒപ്പമുണ്ടാവും…..സിനിമയിൽ വില്ലൻ ആയിരുന്നെങ്കിലും ജീവിതത്തിൽ sir “നായകൻ”ആണ്. പോട്ടെ പുല്ല്.. നിങ്ങള് വില്ലൻ അല്ലേ…. ഏത് നായകനെയും അടിച്ച് ഓടിക്കുന്ന വില്ലൻ.. ആ നിങ്ങളെ അടിച്ച് തോൽപ്പിക്കാൻ ഏത് ക്യാൻസർ.. നിങ വിജയിക്കും ബ്രോയെന്നായിരുന്നു കമന്‍റുകള്‍.