ക്യാൻസർ ബാധിച്ച് ചികിത്സയിൽ ആയിരുന്ന തമിഴ് നടൻ തവസി അന്തരിച്ചു

തമിഴ് താരം തവസി അന്തരിച്ചു, അറുപത് വയസ്സായിരുന്നു താരത്തിന്, താരം കുറച്ച് നാളായി ക്യാൻസർ ബാധിതനായി ചികിസയിൽ ആയിരുന്നു. മധുരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ചികിത്സക്ക് പണമില്ലെന്നുംസഹായിക്കണമെന്നും ആ‌വശ്യപ്പെട്ടുകൊണ്ടു തവസി സംസാരിക്കുന്ന…

തമിഴ് താരം തവസി അന്തരിച്ചു, അറുപത് വയസ്സായിരുന്നു താരത്തിന്, താരം കുറച്ച് നാളായി ക്യാൻസർ ബാധിതനായി ചികിസയിൽ ആയിരുന്നു. മധുരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം.

ചികിത്സക്ക് പണമില്ലെന്നുംസഹായിക്കണമെന്നും ആ‌വശ്യപ്പെട്ടുകൊണ്ടു തവസി സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെപ്പേര്‍ വേദനയോടെ പങ്കുവെക്കതിരുന്നു. ഇദ്ദേഹത്തിന്റെ ദയനീയ സ്ഥിതികണ്ടു
തിരുപ്പറന്‍കുന്‍ട്രം എംഎല്‍എയും, തവസി ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയുടെ ഉടമയുമായ ഡോ. പി ശരവണന്‍ അദ്ദേഹത്തിന്‍റെ ചികിത്സ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചു.

സഹായം അഭ്യർത്ഥിക്കുന്ന തവസിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു, കഴിഞ്ഞ മുപ്പത് വർഷമായി സിനിമ മേഖലയിൽ താൻ പ്രവർത്തിക്കുന്നു, ഇങ്ങനെ ഒരു അവസ്ഥ തനിക്കുണ്ടാകും എന്ന് ഒരിക്കലും കരുതിയില്ല എന്ന് തവസി  പറഞ്ഞിരുന്നു

ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്, സഹപ്രവർത്തകരും സന്മനസ്സുള്ളവരും എന്നെ സഹായിക്കണം എന്നാണ് തവസി പറഞ്ഞത് ശെരിക്കുമെന്ന് മിണ്ടാനോ ഒന്നും കഴിക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് ഞാൻ ഇപ്പോൾ. എന്നെ കഴിയും വിധം എല്ലാവരും സഹായിക്കണം, ഇതിൽ നിന്നും എനിക്ക് മുക്തനാകണം തിരികെ അഭിനയത്തിലേക്ക് എത്തണം എന്ന് തവസി  താരം വീഡിയോയിൽ കൂടി പ്രേക്ഷരോട് പറഞ്ഞിരുന്നു