പ്രതിശ്രുത വരന് വേണ്ട യോഗ്യതകളെന്ത്?; രണ്ടാം വിവാഹത്തെക്കുറിച്ച് അമല പോള്‍

മലയാളത്തിന് പുറമേ തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള താരമാണ് അമല പോള്‍. മൈന എന്ന സിനിമ അമലയുടെ കരിയറിലെ തന്നെ വഴിത്തിരിവായിരുന്നു. പിന്നീട് നിരവധി ഹിറ്റ് വേഷങ്ങള്‍ അമലയെ തേടിയെത്തി. എന്നാല്‍ സിനിമപോലെ അത്ര വിജയകരമായിരുന്നില്ല താരത്തിന്റെ…

മലയാളത്തിന് പുറമേ തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള താരമാണ് അമല പോള്‍. മൈന എന്ന സിനിമ അമലയുടെ കരിയറിലെ തന്നെ വഴിത്തിരിവായിരുന്നു. പിന്നീട് നിരവധി ഹിറ്റ് വേഷങ്ങള്‍ അമലയെ തേടിയെത്തി. എന്നാല്‍ സിനിമപോലെ അത്ര വിജയകരമായിരുന്നില്ല താരത്തിന്റെ കുടുംബ ജീവിതം. സംവിധായകനായ എ.എല്‍. വിജയിയുമായിട്ടുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം സിംഗിളായി കഴിയുകയാണ് താരം. എന്നാല്‍ അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ.എല്‍. വിജയ് രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തില്‍ അദ്ദേഹത്തിനൊരു കുഞ്ഞ് ജനിക്കുകയും ചെയ്തതോടെയാണ് അമലയുടെ വിവാഹക്കാര്യത്തെക്കുറിച്ച് ആരാധകര്‍ ചോദ്യമുന്നയിക്കുന്നത്.

അമല വീണ്ടും വിവാഹം കഴിക്കുമോ അതോ ഇപ്പോഴുള്ളത് പോലെ ജീവിക്കാനാണോ തീരുമാനം എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. നടി വിവാഹിതയായെന്ന ഗോസിപ്പുകളും ഇതിനിടയില്‍ ഉണ്ടായി.
മുംബൈ സ്വദേശിയും ഗായകനുമായ ഭവ്നിന്ദറുമായിട്ടുള്ള അമലയുടെ വിവാഹം കഴിഞ്ഞെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസ് പ്രചരിച്ചതോടെയാണ് വിവാഹക്കാര്യം വലിയ ചര്‍ച്ചയായത്. എന്നാല്‍ അതിലൊരു സത്യവുമില്ലെന്ന് അറിയിച്ച് നടി രംഗത്ത് വരികയായിരുന്നു. എന്നാല്‍, അടുത്തിടെ അമലയോട് വിവാഹത്തെ കുറിച്ച് ഒരു ആരാധകന്‍ ചോദിച്ചിരുന്നു. അതിന് അമല പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമായത്.

പ്രതിശ്രുത വരന് വേണ്ട യോഗ്യതയെ കുറിച്ചായിരുന്നു ആരാധകന്റെ ചോദ്യം. എന്നാല്‍ താനിപ്പോള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് നടി മറുപടിയായി പറഞ്ഞത്. ഇപ്പോള്‍ സ്വയം പരിഷ്‌കരിച്ച് തന്നെ രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്നും അമല വ്യക്തമാക്കിയിരുന്നു. മാത്രമല്ല തന്റെ ജീവിത പങ്കാളിയ്ക്ക് ആവശ്യമുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് വൈകാതെ പറയുമെന്നും അന്ന് നടി വ്യക്തമാക്കിയിരുന്നു.

അമല പോള്‍ രണ്ടാമതും വിവാഹിതയാകും എന്ന വാര്‍ത്തകളെ നടി നിഷേധിച്ചെങ്കിലും നടിയുടെ വിവാഹം ഉടനെ ഉണ്ടായേക്കുമെന്നുള്ള അഭ്യൂഹം വീണ്ടും ഉയര്‍ന്ന് വന്നു. മുന്‍പ് തന്റെ പേരില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്ക് മറുപടിയുമായി നടി രംഗത്ത് വന്നിരുന്നു. എന്നാല്‍ വീണ്ടും ഇതേ കാര്യം ചര്‍ച്ചയായെങ്കിലും ഔദ്യോഗികമായി യാതൊരു പ്രസ്താവനയും ഇതുവരെ ഉണ്ടായിട്ടില്ല.