ആ കിസ് സീൻ കാണുമ്പോൾ എനിക്ക് ഒരു കുളിരാണ്:അനാർക്കലി

അടുത്തിടെ റിലീസ് ചെയ്ത സിനിമകളിൽ ഏറെ ചർച്ചയായ സിനിമയായിരുന്നു ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതൽ 44 വരെ.പെണ്ണുടലിന്റെയും മാറിടത്തിന്റെയും രാഷ്ട്രീയം പറഞ്ഞ ബി 32 മുതൽ 44 വരെ എന്ന…

അടുത്തിടെ റിലീസ് ചെയ്ത സിനിമകളിൽ ഏറെ ചർച്ചയായ സിനിമയായിരുന്നു ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതൽ 44 വരെ.പെണ്ണുടലിന്റെയും മാറിടത്തിന്റെയും രാഷ്ട്രീയം പറഞ്ഞ ബി 32 മുതൽ 44 വരെ എന്ന ചിത്രത്തിൽ സിയ എന്ന ട്രാൻസ്മെൻ കഥാപാത്രത്തെയാണ് യുവനടി അനാർക്കലി മരക്കാർ അവതരിപ്പിച്ചത്.

അനാർക്കലി മരക്കാരുടെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു ചിത്രത്തിലെ സിയ എന്ന കഥാപാത്രം. സിനിമയിൽ ചെയ്ത കിസ്സിംഗ് സീനിനെ കുറിച്ച് പറയുകയാണ് നടി. മലയാള സിനിമയിൽ ഒരു ട്രാൻസ്‌മെൻ കഥാപാത്രം ഇതിന് മുമ്പ് വന്നിട്ടില്ല അതിനാൽ തന്നെ ഏറെ എക്‌സൈറ്റ്‌മെന്റ് ആയിരുന്നു എനിക്ക്. സിനിമയൊന്നും ഇല്ലാതെ നിൽക്കുന്ന സമയത്താണ് ബി 32 മുതൽ 44 വരെ എന്ന സിനിമ വരുന്നത്. അതൊരു വേറിട്ട വേഷം കൂടെയായപ്പോൾ എനിക്കതിൽ താൽപര്യം തോന്നി. പിന്നെ അതിലൊരു ഭയങ്കര കിസ്സിംഗ് സീൻ ഒക്കെയുണ്ടെന്നറിഞ്ഞപ്പോൾ സന്തോഷവും.

 

കിസ്സിംഗ് സീൻ ഉണ്ടെന്ന് കേട്ടപ്പോൾ തന്നെ ഞാൻ പൊളിക്കും എന്ന മൈന്റ് ആയിരുന്നു. വേറെ പല ഓഡിയോയും വച്ച് ഇപ്പോൾ ആ സീൻ പുറത്ത് വരുമ്പോൾ എനിക്ക് തന്നെ കാണുമ്പോളൊരു കുളിരാണ് എന്നാണെന്നും ഞാൻ എന്ത് അടിപൊളിയായിട്ടാണ് കിസ്സ് ചെയ്തത് എന്നും അനാർക്കലി പറയുന്നു.കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസിയാണ് സിനിമ നിർമ്മിച്ചത്