Connect with us

Hi, what are you looking for?

Film News

മക്കളുടെ ഫോട്ടോ പങ്കുവെച്ച് ടോവിനോ കുറിച്ചത് കണ്ടോ..? അവര്‍ക്കും അത് സാധിക്കും എന്ന് ആരാധകര്‍..!

2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെയാണ് ടോവിനോ തോമസ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ഇന്ന് മലയാള സിനിമയുടെ സൂപ്പര്‍ഹീറോയാണ് ടോവിനോ തോമസ്. താരത്തെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. സിനിമാ തിരക്കുകള്‍ക്കിടയിലും തന്റെ കുടുംബത്തോടൊപ്പം തന്നെ സമയം ചിലവിടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ടോവിനോ. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകരുടെ മനം കവരുന്നത്. തന്റെ മക്കളുടെ ഫോട്ടോയാണ് ടോവിനോ പുതുതായി പങ്കുവെച്ചിരിക്കുന്നത്.

രണ്ട് മക്കളാണ് ടോവിനോയ്ക്ക് ഉള്ളത്. കടല്‍ തീരത്ത് ഇരിക്കുന്ന ടോവിനോയുടെ മക്കളെയാണ് ഫോട്ടോയില്‍ കാണാന്‍ സാധിക്കുന്നത്. കുഞ്ഞനിയനെ ചേര്‍ത്തുപിടിച്ച് ഇരിക്കുന്ന ഇസയെ ആണ് ഫോട്ടോയില്‍ കാണുന്നത്. മക്കളുടെ ഫോട്ടോ പങ്കുവെച്ച് താരം കുറിച്ചത് എന്താണെന്ന് അറിയാമോ.. അവര്‍ ഇരുവരും ഒരു മാജിക് കാണുകയാണ്… കാരണം അവര്‍ അതിന് വേണ്ടി നോക്കുകയാണ് എന്നാണ് താരം കുറിച്ചിരിക്കുന്നത്. ടോവിനോയുടെ മക്കളുടെ ഈ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സിനിമ എന്ന അടങ്ങാത്ത ആഗ്രഹത്തിന് വേണ്ടി, നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി ക്ഷമയോടെ കാത്തിരുന്ന് അത് നേടിയെടുത്ത് അഭിനയ കലയിലുള്ള തന്റെ മികവ് ആരാധകര്‍ക്ക് മുന്നില്‍ കാഴ്ച്ചവെച്ച നടനാണ് ടോവിനോ. മക്കള്‍ക്കും അങ്ങനെ അവര്‍ കണ്ട സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിയട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. അതേസമയം, മിന്നല്‍ മുരളി എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം നാരദന്‍ എന്ന സിനിമയായിരുന്നു ടോവിനോയുടേതായി പുറത്തിറങ്ങിയ ചിത്രം.

വാശി, തല്ലുമാല എന്നീ രണ്ട് സിനിമകളാണ് ഇനി ടോവിനോ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച് പുറത്തിറങ്ങാനുള്ള രണ്ട് സിനിമകള്‍. ഇതില്‍ തല്ലുമാലയിലെ ടോവിനോയുടെ പയ്യന്‍സ് ലുക്കും സിനിമയിലെ ഗാനത്തിലെ നൃത്തച്ചുവടുകളും ആരാധകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.

You May Also Like