നടി അനുശ്രീ 4 മാസം ഗർഭിണി വിശേഷങ്ങൾ പങ്ക് വെച്ച് താരം !!

ബാല താരമായി എത്തി പിന്നീട് നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അഭിനയിക്കാൻ കഴിഞ്ഞ താരമാണ് അനുശ്രീ എന്ന പ്രകൃതി. നിരവധി ആരധകരാണ് മിനി സ്‌ക്രീൻ രംഗത്ത് നിന്നും താരത്തിനുള്ളത്. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ആൺകുട്ടിയായി…

ബാല താരമായി എത്തി പിന്നീട് നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അഭിനയിക്കാൻ കഴിഞ്ഞ താരമാണ് അനുശ്രീ എന്ന പ്രകൃതി. നിരവധി ആരധകരാണ് മിനി സ്‌ക്രീൻ രംഗത്ത് നിന്നും താരത്തിനുള്ളത്. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ആൺകുട്ടിയായി വേഷം ഇട്ടുകൊണ്ടാണ് മിനി സ്ക്രീനിന്റെ സ്വന്തം താരമായി അനുശ്രീ വളരുന്നത്. അതിന് ശേഷം നായിക പ്രാധാന്യമുള്ള പല വേഷങ്ങളും അനുശ്രീ കൈകാര്യം ചെയ്തിരുന്നു. അഭിനയത്തിൽ തിളങ്ങി നിന്നിരുന്ന സമയത്ത് ആയിരുന്നു അനുശ്രീയുടെ വിവാഹം കഴിയുന്നത്.

എന്റെ മാതാവ് എന്ന സീരിയലിൽ താരം അഭിനയിച്ചിരുന്നു. ഇതിന്റെ തന്നെ ക്യാമറമാൻ വിഷ്ണു സന്തോഷ് ആണ് അനുശ്രീയെ സ്വന്തമാക്കിയത്. വളരെ രഹസ്യമായിട്ടാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സെറ്റിൽ വെച്ച് താനെ പ്രണയത്തിലായ ഇവർ വീട്ടുകാർ അറിയാതെ തൃശ്ശൂർ ആവനങ്ങാട് ക്ഷേത്രത്തിൽ വെച്ച് വിവാഹിതർ ആകുക ആയിരുന്നു. അനുശ്രീയുടെ വീട്ടുകാർക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ആണ് ആരധകരും ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിരുന്നതും. വിവാഹ ശേഷം ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോൾ ഇരുവരുടെയും ജീവിതത്തിൽ വലിയൊരു സന്തോഷം വന്നെത്തിയിരിക്കുകയാണ്. ഇരുവരും ഇപ്പോൾ ഒരു അച്ഛനും അമ്മയും ആകാൻ പോകുകയാണ്. താരം തന്നെയാണ് പുത്തൻ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുന്നത്. അനുശ്രീ ഇപ്പോൾ നാല് മാസം ഗർഭിണി ആണെന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിന് ശേഷം അൻപതോളം സീരിയലുകളുടെ ഭാഗമാകാൻ അനുശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. 2005 മുതൽ അഭിനയലോകത്ത് താരം സജീവം ആയിരുന്നു. അനുശ്രീ എന്നാണ് താരത്തിന്റെ യഥാർത്ഥ പേരെങ്കിലും പ്രകൃതി എന്നാണ് സീരിയൽ ലോകത്ത് അറിയപ്പെടുന്നത്.