“സാരി ഇഷ്ടം”..! സാരിയില്‍ നിങ്ങള്‍ അതീവ സുന്ദരിയെന്ന് അനുശ്രീയോട് ആരാധകര്‍!

മലയാളി സിനിമാപ്രേമികളുടെ പ്രിയ താരം അനുശ്രീയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഇത്തവണയും സാരിയിലുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. സാരിയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള…

മലയാളി സിനിമാപ്രേമികളുടെ പ്രിയ താരം അനുശ്രീയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഇത്തവണയും സാരിയിലുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. സാരിയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള വേഷം എന്ന് അനുശ്രീ ഇതിന് മുന്‍പും പറഞ്ഞിട്ടുണ്ട്. സാരി ഇഷ്ടം എന്ന് ക്യാപ്ഷന്‍ കുറിച്ചാണ് താരം തന്റെ ഏറ്റവും പുതിയ സാരി ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

സ്ലീവ്‌ലെസ്സ് ബ്ലൗസിലാണ് അനുശ്രീ സാരി ധരിച്ചിരിക്കുന്നത്. വസ്ത്രത്തിന് അനുസരിച്ചുള്ള ആക്‌സസറീസും താരം ധരിച്ചിട്ടുണ്ട്. സാരി അണിഞ്ഞ് എത്തുമ്പോള്‍ അനുശ്രീയെ കാണാന്‍ ഒരു പ്രത്യേക ഭംഗിയാണെന്ന് ആരാധകര്‍ കമന്റുകളായി കുറിയ്ക്കുന്നു. സാരി ലവ് എന്ന് കുറിച്ച് താരം പങ്കുവെച്ച ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.. ചേച്ചിക്ക് സാരി ഇഷ്ടം.. ഞങ്ങള്‍ക്ക് ചേച്ചിയെ ഇഷ്ടം എന്നെല്ലമാണ് താരത്തിന്റെ പുതിയ ഫോട്ടോകള്‍ക്ക് വരുന്ന കമന്റുകള്‍.

പ്രണവ് രാജാണ് അനുശ്രീയുടെ പുത്തന്‍ ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സിജന്‍ ആണ് അനുശ്രീയ്ക്ക് ഇത്തവണത്തെ ഫോട്ടോഷൂട്ടിന് വേണ്ടി മേക്കപ്പും ഹെയര്‍സ്റ്റൈലിംഗും ചെയ്ത് നല്‍കിയത്. ശബരിനാഥാണ് അനുശ്രീയ്ക്ക് വേണ്ടി സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. അഭിനയ രംഗത്തെ സജീവസാന്നിധ്യമായ താരം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്. തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെച്ച് അനുശ്രീ ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. താരം പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധ നേടാറുണ്ട്.

അതേസമയം, മോഹന്‍ലാല്‍ നായകനായി എത്തിയ ട്വല്‍ത്ത് മാന്‍ ആയിരുന്നു അനുശ്രീ അഭിനയിച്ച് പുറത്ത് വന്ന ഏറ്റവും ഒടുവിലത്തെ ചിത്രം. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചിരുന്നത്. താര എന്ന ചിത്രമാണ് അനുശ്രീയുടേതായി ഇനി വരാനിരിക്കുന്ന സിനിമ.