ഈ അമ്മൂമ്മയെ മനസ്സിലായോ? തിരഞ്ഞുപോയപ്പോള്‍ ആളെ പിടികിട്ടി! ഭയങ്കര മേക്കോവര്‍ തന്നെയെന്ന് ആരാധകര്‍…

ഇഷ്ട താരങ്ങളുടെ മേക്കോവര്‍ ചിത്രങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയ പേജുകളില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. താരങ്ങള്‍ മേക്കോവര്‍ ചെയ്യുന്നത് ചിലപ്പോള്‍ ചില കഥാപാത്രങ്ങള്‍ അത് ആവശ്യപ്പെടുന്നത് കൊണ്ടാവാം, എന്നാല്‍ ചിലര്‍ മേക്കോവര്‍ നടത്തുന്നത് അവരുടെ സ്വന്തം…

ഇഷ്ട താരങ്ങളുടെ മേക്കോവര്‍ ചിത്രങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയ പേജുകളില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. താരങ്ങള്‍ മേക്കോവര്‍ ചെയ്യുന്നത് ചിലപ്പോള്‍ ചില കഥാപാത്രങ്ങള്‍ അത് ആവശ്യപ്പെടുന്നത് കൊണ്ടാവാം, എന്നാല്‍ ചിലര്‍ മേക്കോവര്‍ നടത്തുന്നത് അവരുടെ സ്വന്തം ഇഷ്ടപ്രകാരം ആയിരിക്കും.

വാര്‍ത്തകള്‍ എന്തും ആവട്ടെ, അത് മിനി സ്‌ക്രീനില്‍ ആയാലും ബിഗ് സ്‌ക്രീനില്‍ ആയാലും ശരി നായികാ നായകന്മാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എപ്പോഴും എല്ലാവരും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ഒരു നടിയുടെ മേക്കോവര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒറ്റ നോട്ടത്തില്‍ അതൊരു മേക്ക്അപ്പ് ആണെന്ന് തോന്നുകയേ ഇല്ല എന്നതാണ് വാസ്തവം. ചിത്രങ്ങളില്‍ ഒരു അമ്മൂമ്മയുടെ വേഷത്തിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. ഒരു ടെലിവിഷന്‍ പരിപാടിക്ക് വേണ്ടിയാണ് താരം ഈ വേഷം കെട്ടിയത്.

ഒരുകാലത്ത് മലയാള സിനിമാ സീരിയല്‍ മേഖലയില്‍ നിറഞ്ഞുനിന്ന താരം ഇപ്പോള്‍ തമിഴ്,  തെലുങ്ക് പരമ്പരകളില്‍ ആണ് കൂടുതല്‍ സജീവം. എന്നാല്‍ താരത്തിന്റെ സിനിമകളൊന്നും അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സുജിത എന്ന നടിയെ കുറിച്ചാണ് പറയുന്നത്. ഹരിചന്ദനം എന്ന പരമ്പരയില്‍ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഈ പരമ്പരയിലെ പ്രകടനമാണ് താരത്തെ മലയാളികളുടെ പ്രിയപ്പെട്ട താരം ആക്കി മാറ്റിയത്. അമ്മൂമ്മയായി മോക്കോവര്‍ നടത്തിയ താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ സാമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.